സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ എത്തില്ല..

കൊച്ചി:സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ ഇന്ന് ഹാജരാകില്ല.ശാരീരിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ ഇന്ന് അവധി വേണമെന്ന് രാവിലെയാണ് സരിത അഭിഭാഷകന്‍ മുഖേനെ കമ്മീഷനെ അറിയിച്ചത്.ഇന്ന് പോലീസ് അസോസിയേഷനും,മുഖ്യമന്ത്രിയുടെ അഭിഭാഷകനും സരിതയെ വിസ്തരിക്കാനിരിക്കെയാണ് അവരുടെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.നാളെ വീണ്ടും സരിതയെ വിസ്തരിക്കും.അതേസമയം കമ്മീഷന്റെ കാലവധി നീട്ടുന്നത് സംബന്ധിച്ച് ജസ്റ്റിസ് ശിവരാജന്‍ ഇന്ന് കക്ഷികളുടെ അഭിപ്രായം തേടും.പുതിയ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ വെറുതെ ഒരു റിപ്പോര്‍ട്ട് എഴുതി നല്‍കാനാകില്ല എന്നതാണ് കമ്മീഷന്‍ നിലപാട്.

Top