അജയ്യനാകാൻ ഉമ്മൻ ചാണ്ടി !ബംഗലൂരു സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി

ബംഗലൂരു: ബംഗലൂരു സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബംഗലൂരു സിറ്റി ആന്റ് സിവില്‍ കോടതിയാണ് വിധി പറഞ്ഞത്. വ്യവസായി എം.കെ കുരുവിള നല്‍കിയ പരാതിയിലാണ് വിധി. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. നേരിട്ട് പണം വാങ്ങിയതിന് തെളിവില്ലെന്നും പരാതിയില്‍ ആരോപണമില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കുരുവിളയ്ക്ക് കഴിഞ്ഞില്ല. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ നടപടി തുടരും. നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നായിരുന്നു കേസ്. നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.

Top