മുഖ്യമന്ത്രി ഏഴു കോടി കോഴ ആവശ്യപ്പെട്ടു;ആര്യാടന് 40 ലക്ഷം നല്‍കിയെന്നും സരിത

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ കോഴയായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞുവെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ സോളര്‍ കമ്മിഷനില്‍ വെളിപ്പെടുത്തി . മുഖ്യമന്ത്രിക്കുള്ള പണം ഡല്‍ഹിയില്‍ കൈമാറണമെന്നാണ് ജിക്കു ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്​ ഒരു കോടി 90 ലക്ഷം രൂപ നല്‍കിയതായി സോളാര്‍ കേസ്​ പ്രതി സരിത എസ്​ നായര്‍. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്​ രണ്ട്​ തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന്​ സരിത േസാളാര്‍ കമീഷന്​ മൊഴി നല്‍കി. മുഖ്യമന്ത്രിക്ക്​ കൊടുക്കാനായി ഡല്‍ഹി ചാന്ദ്​നി ചൗക്കില്‍ വെച്ച്​ തോമസ്​ കുരുവിളയുടെ പക്കല്‍ ഒരു കോടി 10 ലക്ഷം രൂപ നല്‍കി. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയി​ലും എത്തിച്ചു. ആര്യാട​െന്‍റ ഒൗദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ച്​ ആദ്യം 25 ലക്ഷം നല്‍കി. പിന്നീട്​ സ്​റ്റാഫ്​ മുഖാന്തരം 15 ലക്ഷവും കൈമാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്​ ആര്യാടനെ കണ്ടത്​. ആര്യാട​െന്‍റ പി.എ കേശവന്‍ രണ്ട്​ കോടി രൂപ ആവശ്യപ്പെട്ടതായും സരിത മൊഴി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011 ജൂണില്‍ സെക്രട്ടറിയറ്റില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. സോളര്‍ പദ്ധതികള്‍ക്ക് അംഗീകാരവും ആനുകൂല്യവും നേടുകയായിരുന്നു ലക്ഷ്യം. പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ അഭ്യര്‍ഥിച്ചു. എത്രതവണ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടുവെന്ന് ഓര്‍മയില്ല. പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.

ഇതിനായി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ആര്യാടനെ കണ്ടത്. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. ആര്യാടന്റെ പിഎ കേശവന് 25 ലക്ഷം രൂപ കോഴയായി നല്‍കി. ഓഫിസ് സ്റ്റാഫ് വഴി 15 ലക്ഷവും കൈമാറി. രണ്ടു ഘട്ടമായി 40 ലക്ഷം രൂപയാണു നല്‍കിയത്. രണ്ടു കോടിയാണ് ആവശ്യപ്പെട്ടതെന്നും സരിത സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി.

മന്‍മോഹന്‍ ബംഗ്ലാവില്‍ എത്തിയാണു മന്ത്രിക്കു പണം നല്‍‌കിയത്. വിലപേശല്‍ നടത്തിയതിനുശേഷമാണു മന്ത്രിയുടെ മുന്നില്‍ വച്ച് കേശവന്റെ കൈയില്‍ പണം നല്‍കിയത്. ജയിലിലായപ്പോള്‍ ചോദിച്ചിട്ടും മന്ത്രി സഹായിച്ചില്ല. ടെന്നി ജോപ്പന്റെ ഫോണില്‍ നിന്നു വിളിക്കാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണ്.

Top