ആദ്യ ഫലസൂചനകളിൽ സജി ചെറിയാൻ മുന്നിൽ

ആലപ്പുഴ: ചെങ്ങന്നൂരിൽ സജി ചെറിയാൻ മുന്നിട്ടു നിക്കുന്നു . ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന്റെ സജി ചെറിയാന് വ്യക്തമായ മുൻതൂക്കം. ആദ്യം വോട്ടെണ്ണിയ മാന്നാറിൽ കഴിഞ്ഞ തവണത്തേതുപോലെ ലീഡ് നിലനിർത്താൻ എൽഡിഎഫിനു കഴിഞ്ഞു. അതേസമയം, തപാൽ വോട്ടുകളിലെ അനിശ്ചിതത്വം മൂലം ഫലം പുറത്തുവിട്ടിട്ടില്ല. തപാൽവോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതിൽ തിരികെ ലഭിച്ചത് അഞ്ചെണ്ണം മാത്രം–ഒരെണ്ണം വോട്ടർ നേരിട്ട് എത്തിച്ചു, ബാക്കി നാലെണ്ണം തിരുവല്ല ആർഎംഎസ് ഓഫിസിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ പരിശോധനയിൽ ലഭിച്ചു. തപാൽ ബാലറ്റ് വാങ്ങിയവരിൽ 792 പേരുടെ വോട്ട് തപാൽ സമരം കാരണം ഇതുവരെ തിരികെ എത്തിയിട്ടില്ല.

വിജയിയുടെ ഭൂരിപക്ഷം 792 വോട്ടോ അതിൽ കുറവോ ആണെങ്കിൽ ഫലപ്രഖ്യാപനം നിയമയുദ്ധത്തിലേക്കു നീണ്ടേക്കും. മറ്റ് ആർഎംഎസ് ഓഫിസുകളിൽനിന്ന് ഇന്നു രാവിലെ എട്ടിനു മു‍ൻപായി ഏതാനും തപാൽ വോട്ടുകൂടി ലഭിച്ചേക്കും. ഈമാസം 22 മുതൽ തപാൽ ജീവനക്കാർ നടത്തിവരുന്ന സമരം കാരണം മേഖല പൂർണ സ്തംഭനത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top