ചെങ്ങന്നൂരിൽ ബി ജെ പിപണം വാരിയെറിയുന്നു .. പണം നല്‍കി വോട്ടര്‍മാരെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നു. 2000 രൂപ മുതല്‍ 5000 രൂപ വരെ വിതരണം ചെയ്യുന്നു

ചെങ്ങന്നൂർ :ചെങ്ങന്നൂരിൽ എങ്ങനെയും വിജയിക്കുക എന്ന ലക്ഷത്തിലാണ് ബിജെപി .കടുത്ത പോരാട്ടം നടക്കുമ്പോൾ ആരോപണം പ്രത്യാരോപണം ഉയരുന്നു .ചെങ്ങന്നൂരില്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധിനിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി എല്‍ ഡി എഫ്.ആരോപിച്ച് രംഗത്ത് വന്നു . നഗരസഭ പരിധിയിലെ ദളിത് കോളനിയില്‍ വോട്ടര്‍മാര്‍ക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ വിതരണം ചെയ്തു എന്ന് ആരോപിച്ച് ഇടതു മുന്നണി പോലീസില്‍ പരാതി നല്‍കി.

ചെങ്ങന്നൂർ നഗരസഭ പരിധിയിലെ അങ്ങാടിക്കാമല മേഖലയിലെ വീടുകളിൽ ബി ജെ പി നേതാവിന്റെ നേതൃത്വത്തിൽ പണം വിതരണം ചെയ്‌തെന്നാണ് ഇടതു മുന്നണിയുടെ പരാതി. കുട്ടികൾക്കടക്കം പണം കൊടുത്തെന്നും പാർട്ടിക്ക് വോട്ട് ചെയ്താൽ ജോലി നൽകാമെന്ന് ബിജെപി നേതാക്കൾ വാഗ്ദാനം നൽകിയെന്നും പൊലീസിന് നൽകിയ പരാതിയിൽ എൽഡിഎഫ് ആരോപിക്കുന്നു. ബി ജെ പി എക്സ് സർവീസ്മെൻ സെൽ കോ കൺവീനർ കെ.എ. പിള്ളയാണ് പണം വിതരണം ചെയ്തതെന്നും സി പി എം കുറ്റപ്പെടുത്തി. എന്നാൽ ആരോപണം കെ.എ. പിള്ളയും ബി ജെ പിയും നിഷേധിച്ചു. എന്നാല്‍ ഇടതുപക്ഷത്തിന്റെ ആരോപണം ബി ജെ പി നിഷേധിച്ചു.ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് സംഭവത്തെ പറ്റി അന്വേഷണം തുടങ്ങി.bjp-flag

ഒരു നോട്ടും ഒരു വോട്ടും

അതേസമയം തിരഞ്ഞെടുപ്പു പ്രചാരണം കത്തിക്കയറുമ്പോൾ നിത്യച്ചെലവിനു വക കണ്ടെത്താൻ ബൂത്തുതലത്തിൽ വീടുകൾ തോറും പിരിവെടുക്കുകയാണു മൂന്നു മുന്നണികളും. തിരഞ്ഞെടുപ്പു ചെലവിന്റെ നല്ലൊരു ഭാഗം ഇത്തരത്തിൽ കണ്ടെത്തുകയാണു ലക്ഷ്യം.‘ഒരു നോട്ടും ഒരു വോട്ടും’ എന്ന മുദ്രാവാക്യവുമായാണു സ്ഥാനാർഥി ഡി.വിജയകുമാറ‍ിനു വേണ്ടി യുഡിഎഫ് പ്രവർത്തകർ വീടുകൾ കയറിയിറങ്ങുന്നത്. നിയോജക മണ്ഡലത്തിലെ 164 ബൂത്തുകളിലും പ്രവർത്തകർക്കു യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പേരിൽ അച്ചടിച്ച കൂപ്പണുകൾ വിതരണം ചെയ്തിട്ടുണ്ട്. 20, 50, 100 രൂപ വീതമുള്ള കൂപ്പണുകൾ നൽകി പിരിവെടുക്കും. ബൂത്തുതലത്തിലെ പ്രചാരണത്തിനു ഫണ്ട് കണ്ടെത്തുന്നതിനു പുറമേ മണ്ഡലം തലം വരെ വിഹിതം നൽകുകയും വേണം. ഫ്ലെക്സ്, പോസ്റ്റർ, ചുവരെഴുത്ത് തുടങ്ങിയവയുടെ ചെലവും പ്രവർത്തകരുടെ ഭക്ഷണം ഉൾപ്പെടെയുള്ളവയുടെ ചെലവും ഇത്തരത്തിൽ കണ്ടെത്തും.

എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനു വേണ്ടിയുള്ള ഫണ്ട് ശേഖരണം വളരെ മുൻപേ ആരംഭിച്ചു. ഓരോ ബൂത്തിൽനിന്നും ധനസമാഹരണം നടത്തി. ജില്ലയിൽ ഓരോ ബ്രാഞ്ചിൽനിന്നും 1000 രൂപ വീതവും ശേഖരിച്ചു. ഇപ്പോൾ സംസ്ഥാനത്തെ എല്ലാ ബ്രാഞ്ച് കമ്മിറ്റികളിൽനിന്നും 1000 രൂപ വീതം തിരഞ്ഞെടുപ്പു വിഹിതം കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ ബൂത്ത്, മേഖലാ തലത്തിലെ പ്രചാരണച്ചെലവുകൾക്കായി എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പേരിലുള്ള രസീത് വിതരണം ചെയ്തിട്ടുണ്ട്. കഴിവനുസരിച്ചു പിരിവെടുക്കാനാണു നിർദേശം.പിരിച്ചെടുക്കുന്ന തുകയുടെ ഒരു വിഹിതം മണ്ഡലം കമ്മിറ്റിക്കു കൈമാറണം. അൻപതും നൂറും 10 കോടി ബിജെപിയും കൂപ്പൺ വിതരണത്തിലൂടെയാണു ബൂത്തുതലത്തിൽ ഫണ്ട് കണ്ടെത്തുന്നത്. 50 രൂപയുടെയും 100 രൂപയുടെയും കൂപ്പണുകൾ പ്രവർത്തകർക്കു കൈമാറിയിട്ടുണ്ട്. ഓരോ ബൂത്തിലും 15,000 കൂപ്പണുകൾ വരെ വിതരണം ചെയ്തു. 164 ബൂത്തുകളിലും കൂടി ഇത്തരത്തിൽ പത്തു കോടിയോളം രൂപയുടെ പ്രവർത്തന ഫണ്ട് സമാഹരിക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. ഈ തുക ബൂത്തുതല പ്രവർത്തനങ്ങൾക്കും പ്രചാരണത്തിനും ചെലവഴിക്കുന്നതിനു പുറമെ, മണ്ഡലം കമ്മിറ്റിയുടെ വിഹിതവും നൽകണം. വ്യക്തിബന്ധം ഉപയോഗിച്ചുള്ള ധനസമാഹരണവും നടക്കുന്നുണ്ട്.

Latest
Widgets Magazine