തിരുവനന്തപുരം: ആരോപണവിധേയനായാ മന്ത്രി തോമസ് ചാണ്ടിയെ വേങ്ങര ഉപതെരഞ്ഞെടുപ്പു കഴിയുന്നത് വരെ ‘വെള്ളപൂശാനും മന്ത്രി സ്ഥാനം സംരക്ഷിക്കാനും ‘പ്രതിരോധ മതിൽ തീർക്കാനും ഇടതുപക്ഷം .അതുവരെ മന്ത്രിസ്ഥാനത്തിന് ഇളക്കം വരുത്തില്ല .സംരക്ഷണ മതിൽ ഒരുക്കുന്നതിനായിട്ടാണ് സി.പി.എം ജനറാണ് സെക്രട്ടറി കോടിയേരി തോമസ് ചാണ്ടിയെ സംരക്ഷിച്ചുകൊണ്ട് രംഗത്ത് വന്നതും.തോമസ് ചാണ്ടി മന്ത്രിപദത്തിൽ തുടരുന്നതു സംബന്ധിച്ച ചർച്ചകൾ വേങ്ങര ഉപതെരഞ്ഞെടുപ്പിനു ശേഷം മതിയെന്നു ധാരണയും സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായതായി സൂചന . തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനായി കായൽഭൂമി കൈയേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ ഇടതുമുന്നണി സമ്മർദത്തിലായെങ്കിലും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു മുഖ്യമന്ത്രി അടക്കമുള്ളവരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി, ലേക് പാലസ് റിസോർട്ട് ഉടമ മന്ത്രി തോമസ് ചാണ്ടി, റിസോർട്ടിനു സമീപത്തെ താമസക്കാർ എന്നിവരടക്കമുള്ളവരുടെ ഹിയറിംഗ് നടത്തി അന്തിമ റിപ്പോർട്ട് തയാറാക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമയ്ക്കു സർക്കാർ നിർദേശം നൽകി. നിശ്ചിത സമയപരിധി അനുവദിച്ചുകൊണ്ടുള്ള നോട്ടീസ് നൽകി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടാനാണു നിർദേശം.
സമയപരിധി നീട്ടിച്ചോദിക്കാനും സമയം നീട്ടി നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിനാൽ അന്വേഷണം പൂർത്തിയാക്കാൻ ഏറെ സമയം വേണ്ടിവരുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്‍റെ അടുത്ത ദിവസങ്ങളിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരേ റിപ്പോർട്ട് വന്നാൽ അത് ഇടതുമുന്നണിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണു വേഗത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. ഇതേത്തുടർന്നു കഴിഞ്ഞ ദിവസം വൈകുന്നേരം ജില്ലാ കളക്ടർ നേരിട്ടെത്തി, റവന്യു മന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഒക്ടോബർ 11നു വേങ്ങര ഉപതെരഞ്ഞെടുപ്പു നടന്ന ശേഷമാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയെന്നാണു സൂചന.
രണ്ടു വിഷയങ്ങളിൽ അന്വേഷണം നടത്താനായിരുന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനായി കായൽ കൈയേറിയിട്ടുണ്ടോഎന്നായിരുന്നു ഒന്നാമത്തെ അന്വേഷണ വിഷയം. ഇതിലാണു കൈയേറ്റം നടന്നെന്നു സ്ഥിരീകരിക്കുന്ന പ്രാഥമിക റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ, സർക്കാരിനു സമർപ്പിച്ചത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിനായുള്ള ഭൂമി കൈയേറ്റത്തിന് ഉദ്യോഗസ്ഥ തലത്തിൽ ഒത്താശ ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനും കളക്ടറോടു നിർദേശിച്ചിരുന്നു. ഇതിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. എന്നാൽ, കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു വില്ലേജ് ഓഫീസർ മുതൽ അന്നത്തെ ജില്ലാ കളക്ടർ വരെയുള്ളവർ ബന്ധപ്പെട്ടതിന്‍റെ രേഖകൾ ലഭിച്ചതായാണു വിവരം.ഇനി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും സാഹചര്യങ്ങൾ ചോദിച്ചറിയുകയും വേണം. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
അതേസമയം കായല്‍ കയ്യേറ്റത്തിന്റെ വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും . ഒരിഞ്ച് കായല്‍ പോലും താന്‍ കൈയ്യേറിയിട്ടില്ലെന്നും തോമസ് ചാണ്ടി ആവര്‍ത്തിച്ചു. എന്നാല്‍ മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ വഴി സ്വന്തം ഭൂമിക്കൊപ്പം മണ്ണിട്ട് നികത്തിയെന്ന് തോമസ് ചാണ്ടി സമ്മതിച്ചു.തനിക്കെതിരായ ആരോപണങ്ങളെ നിസ്സാരമായി കാണുന്നുവെന്ന് പറഞ്ഞായിരുന്നു തോമസ് ചാണ്ടിയുടെ വാര്‍ത്താ സമ്മേളനം. ജില്ലാ കളക്ടറുടെത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. തന്റെ ഭാഗം കേട്ടിട്ടില്ല. ഒരിഞ്ച് കായല്‍ ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും തോമസ് ചാണ്ടി ആവര്‍ത്തിച്ചു. മാര്‍ത്താണ്ഡാം കായലില്‍ നികത്തിയത് തന്റെ കയ്യില്‍ തീറാധാരം ഉള്ള കരഭൂമിയാണെന്ന് പറഞ്ഞ മന്ത്രി പക്ഷെ ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ വഴിയും നികത്തിയെന്നു സമ്മതിച്ചു.
ലേക് പാലസ് റിസോര്‍ട്ടിന്റെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തെ കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ പ്രതികരിക്കുന്നില്ല. മാത്തൂര്‍ ദേവസ്വം ഭൂമി താന്‍ വാങ്ങുമ്പോള്‍ എല്ലാ രേഖകളും കൃത്യമാണ്. നിയമപരമായി അനുവദനീയമായ അളവില്‍ കൂടുതല്‍ ഭൂമി തന്റെ ഉടമസ്ഥതയില്‍ ഇല്ല.
കെ.പി.സി.സി പ്രസിഡന്റ് രാജി ആവശ്യപ്പെടുന്നത് വേറെ പണിയില്ലാത്തതിനാലാണ്. എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന ജി സുധാകരന്‍ പറഞ്ഞതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചര്‍ച്ച നടക്കട്ടെ എന്നായിരുന്നു തോമസ് ചാണ്ടിയുടെ മറുപടി. ഒരു ശതമാനം പോലും സത്യമല്ലാത്ത ആരോപണങ്ങള്‍ ആണെന്നും മാറി നില്‍ക്കില്ലെന്നും ആവര്‍ത്തിച്ചു കൊണ്ടാണ് തോമാസ് ചാണ്ടി സംസാരം അവസാനിപ്പിച്ചത്.അതിനിടെ തോമസ് ചാണ്ടിയെ പിന്തുണച്ചുകൊണ്ട് സി.പി.എം ജനറൽ സെക്രട്ടറി കോടിയേരി രംഗത്ത് വന്നത് അണികളിൽ പ്രതിഷേധം ഉയരുന്നുണ്ട്