ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കുമെതിരെ വക്കീല്‍ നോട്ടീസ്. അക്ഷയ്ക്ക് മികച്ച നടനുള്ള റുസ്തം എന്ന സിനിമയിലെ നേവി യൂണിഫോം ലേലത്തിന് വെച്ചതിനാണ് കേസ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് യൂണിഫോം ലേലത്തിന് വെച്ചിരുന്നത്. എന്നാല്‍ സൈനീക വിഭാഗങ്ങളുടെയും അവരുടെ വിധവകളുടെയും വികാരങ്ങളെയും വൃണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് പരാതി ലഭിച്ചിരിക്കുന്നത്.
താരദമ്പതികള്‍ക്ക് പുറമേ ഓണ്‍ലൈനായി ലേലത്തിന് വെച്ച സാള്‍ട്ട് സ്‌കൗട്ട് ഹൗസിനും നോട്ടീസ് ലഭിച്ചു. ബുഖനാഴ്ച ഉച്ചയ്ക്ക് 235000 ലക്ഷം രൂപ വരെ വില വന്നിരുന്നു. മെയ് 26 വരെ ലേലം തുടരും.
നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ട്വിങ്കിള്‍ ഖന്ന വന്നു. ലേല തുക ജാനിസസ് ട്രസ്റ്റ് എന്ന സംഘടനയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനാണെന്ന് താരങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ലേലം ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ഭീഷണിയും വന്നിട്ടുണ്ട്.