ലൈബ്രറി വരാന്തയില്‍ വീണിട്ടും എഴുന്നേറ്റ് നിന്ന് ലക്ഷ്മി പറഞ്ഞു,ആദര്‍ശാണ് തീകൊളുത്തിയത് .ലക്ഷ്മിയുടെ മുഖം മനസില്‍ നിന്നു മായാതെ സിഐ

കോട്ടയം :ശരീരം മുഴുവന്‍ ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ് ഓടിവരുന്ന ലക്ഷ്മിയെ ഒരു പ്രാവശ്യം നോക്കാനേ എസ്എംഇയിലെ സുരക്ഷാ ജീവനക്കാരനായ വി.ടി.ഹരികുമാറിനു കഴിഞ്ഞുള്ളൂ. ഇന്നലെ ഉച്ചയോടെ സുരക്ഷാ ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോഴാണ് ഹരികുമാര്‍ കരച്ചില്‍ കേട്ടത്. ഓടിച്ചെന്നപ്പോള്‍ എതിര്‍ദിശയില്‍ ലൈബ്രറിയില്‍നിന്ന് ഓടിവന്ന ലക്ഷ്മി വരാന്തയില്‍ മുട്ടുകുത്തി വീഴുകയായിരുന്നു.

ഈ സമയത്താണ് അധ്യാപക ദമ്പതികള്‍ കോളജിലേക്ക് കാറിലെത്തിയത്. അവര്‍ ലക്ഷ്മിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും തൊടാന്‍ പോലും കഴിയാത്ത വിധം പൊള്ളി അടര്‍ന്ന നിലയിലായിരുന്നു ദേഹം. ഉടന്‍ തന്നെ അധ്യാപകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ലക്ഷ്മി തനിയെ എഴുന്നേറ്റു കാറില്‍ കയറുകയായിരുന്നു. ആദര്‍ശാണ് തന്നെ തീ കൊളുത്തിയതെന്ന് ഇതിനിടെ ലക്ഷ്മി പറഞ്ഞു.ആദര്‍ശ് പൂര്‍വ വിദ്യാര്‍ഥി ആയതിനാലും പരീക്ഷ എഴുതാന്‍ വന്നതാണെന്നു പറഞ്ഞതിനാലുമാണ് രജിസ്റ്ററില്‍ പേരു രേഖപ്പെടുത്താതിരുന്നതെന്ന് ഹരികുമാര്‍ പറയുന്നു.
അതേസമയം ‘സര്‍ ഞാനിനി കോളജിലേക്കു പോകില്ല,… എനിക്ക് ആദര്‍ശിനെ പേടിയാണ്’ ഭീതിയോടെ പറയുന്ന ലക്ഷ്മിയുടെ മുഖം ഇപ്പോഴും കായംകുളം സിഐ കെ സദന്റെ മനസില്‍ നിന്നു മായുന്നില്ല.പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ആദര്‍ശ് ആക്രമിക്കുമെന്നു ലക്ഷ്മി ഭയന്നിരുന്നു. അമ്മ ഉഷാറാണിക്കും ആ ഭയം ഉണ്ടായിരുന്നു.ആദര്‍ശ് വളരെ പരുഷമായി തന്നോടു പെരുമാറുന്നുവെന്നതാണ് അപായപ്പെടുത്താന്‍ സാധ്യതയായി ലക്ഷ്മി കണ്ടത്.അക്കാര്യം വീട്ടുകാരോടും പോലീസിനോടും പറയുകയും ചെയ്തു. മൂന്നാഴ്ച മുന്‍പാണ് കൃഷ്ണകുമാര്‍ ആദര്‍ശിനെക്കുറിച്ചു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുകൂട്ടരെയും പോലീസ് വിളിച്ചു വിശദമായി സംസാരിച്ചു. ഇരുവീട്ടുകാരും കാര്യങ്ങള്‍ മനസിലാക്കി യുക്തമായ തീരുമാനമാണ് എടുത്തതെന്നു സിഐ കെ സദന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠനത്തില്‍ മുന്‍പിലായിരുന്ന ലക്ഷ്മിയുടെ ഇഷ്ടമനുസരിച്ചാണ് ഫിസിയോതെറപ്പി കോഴ്‌സിനു ചേര്‍ന്നത്. ചൊവ്വാഴ്ച രാത്രിയും ലക്ഷ്മി അച്ഛന്‍ കൃഷ്ണകുമാറിനെ ഫോണ്‍ വിളിച്ചിരുന്നു. പിറ്റേന്നു മെഡിക്കല്‍ ക്യാംപ് ഉണ്ടെന്നും അതിന് അച്ഛനും അമ്മയും എത്തണമെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ആദര്‍ശ് എന്ന സീനിയര്‍ വിദ്യാര്‍ഥിയെപ്പറ്റി മകള്‍ പല തവണ തന്നോടു പരാതി പറഞ്ഞിരുന്നതായി പിതാവ് കൃഷ്ണകുമാര്‍ പറഞ്ഞു. അതോടെയാണ് ആദര്‍ശിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

മാസങ്ങള്‍ക്കു മുന്‍പ് ഒരു തവണ ആദര്‍ശ് വീട്ടില്‍ വന്നതായും കൃഷ്ണകുമാര്‍ പറയുന്നു. ലക്ഷ്മിയുടെ കൈയില്‍ ആദര്‍ശിന്റെ ഒരു സിം കാര്‍ഡും പഠന ഉപകരണങ്ങളും ഉണ്ടെന്നും അതു തിരിച്ചുതരണമെന്നുമായിരുന്നു ആവശ്യം. വീട്ടിലുണ്ടായിരുന്ന ലക്ഷ്മിയെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയെന്നും തന്റെ കൈവശമുണ്ടായിരുന്ന ആദര്‍ശിന്റെ സിംകാര്‍ഡ് നേരത്തേ തന്നെ ഒടിച്ച് ഉപയോഗശൂന്യമാക്കിയതായും ലക്ഷ്മി പറഞ്ഞിരുന്നു.

ആദര്‍ശിന്റെ പുസ്തകങ്ങള്‍ കയ്യില്‍ ഇല്ലെന്നും ലക്ഷ്മി അറിയിച്ചു. ഇതോടെ ആദര്‍ശ് തിരിച്ചുപോയി. പിന്നീടും ശല്യം ചെയ്യുന്നതായി ലക്ഷ്മി അറിയിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നു ലക്ഷ്മിയുടെ മാതാപിതാക്കള്‍ പറയുന്നു. ആശുപത്രിക്കിടക്കയില്‍ അച്ഛനുമായി ലക്ഷ്മി സംസാരിച്ചതോടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതീക്ഷയിലായിരുന്നു. പക്ഷേ പിന്നീടറിഞ്ഞത് മരണവാര്‍ത്ത

Top