
കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരേ പോലെ പ്രിയങ്കരിയായ നടിയാണ് ലെന. മേക്കോവറുകളില്‍ ലെന എന്നും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഒന്നൊന്നര മേക്കോവറുമായി ലെന എത്തിയിരിക്കുകയാണ് വീണ്ടും മലയാളികളെ ഞെട്ടിക്കാന്‍. തല മൊട്ടയടിച്ചാണ് ലെന ഇത്തവണ തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പളനിയില്‍ പോയി തല മൊട്ടയടിച്ച് നില്‍ക്കുന്ന ഫോട്ടോ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് ലെന തന്നെയാണ്. പഴനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അനവധിപേര്‍ നടിയെ പ്രശംസിച്ചു. ചില ആരാധകര്‍ക്ക് സംശയം ഇത് സിനിമയ്ക്ക് വേണ്ടിയാണോ എന്നായിരുന്നു. ഒരു ആരാധകന് മറുപടിയായി ‘നിങ്ങള്‍ പഴനിയെക്കുറിച്ച് കേട്ടിട്ടില്ലേ’ എന്ന് ലെന ചോദിക്കുകയും ചെയ്തു.