ഇനിയും പറയൂ ഉമ്മന്‍ചാണ്ടി സരിതയെ നിങ്ങള്‍ക്ക് അറിയില്ലേ?..സരിതയുടെ ഇടപാടുകാരനായി ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശകത്ത്.

കൊച്ചി:സരിതയുടെ സോളാര്‍ പദ്ധതിയില്‍ മുതല്‍മുടക്കിയ ഇടപാടുകാരന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വഴിവിട്ട സഹായം ലഭിച്ചു.സരിതക്കെതിരായിപിന്നീട് പരാതി നല്‍കിയ പത്തനംതിട്ട സ്വദേശി ബാബുരാജിനാണ് ഉമ്മന്‍ചാണ്ടി സരിതയുടെ സമ്മര്‍ദ്ധം മൂലം സഹായം ചെയ്തിരിക്കുന്നത്.ബാബുരാജിന്റെ ഭാര്യയുടെ പേരിലുള്ള മാവേലിക്കര പെരുങ്ങാല വില്ലേജിലെ 12 സെന്റ് വസ്തു റീസര്‍വ്വെ ചെയ്യാനാണ് മുന്‍ഗണന ക്രമം മറികടന്ന് ഉമ്മന്‍ചാണ്ടി ശുപാര്‍ശ ചെയ്തത്.സരിതയുടെ കൈപ്പടയിലുള്ള അപേക്ഷയിലാണ് കാര്യമായ അന്വേഷണം ഒന്നും നടത്താതെ തന്നെ ഉമ്മന്‍ചാണ്ടി നടപടിയെടുക്കാന്‍ നിര്‍ദ്ധേശിച്ചത്.സരിത നായരെ തനിക്ക് കാര്യമായ പരിചയം ഒന്നും ഇല്ലെന്നാണ്  ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത്.എന്നാല്‍ കുറേ കാലം ഇതിന് വേണ്ടി നടന്നിട്ടും യാതൊരു നടപടിയുമാവാതെയാണ് തങ്ങള്‍ സരിതയോട് ഇതൊന്ന് എങ്ങിനെയെങ്കിലും നടത്തി തരുവാന്‍ പറഞ്ഞത്.സരിത സോളാര്‍ പദ്ധതി സംസാരിക്കാനായി തന്റെ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് ബാബുരാജ് സ്ഥിരീകരിക്കുന്നുണ്ട്.അപ്പോള്‍ തന്നെ സരിത വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയില്‍ ഭാര്യരത്‌നമ്മ ബാബുരാജ് ഒപ്പിടുകയായിരുന്നെന്ന് അദ്ധേഹം പറയുന്നു.10/12/2012ന് ഉമ്മന്‍ചാണ്ടിക്ക് സരിത തന്നെയാണ് ഈ കത്ത് കൈമാറിയത്.ഉടന്‍ തന്നെ ഒപ്പിട്ട് ഉമ്മന്‍ചാണ്ടി ഇതില്‍ ആലപ്പുഴ ജില്ല കളക്ടര്‍ക്ക് വേണ്ടത് ചെയ്യാന്‍ കുറിപ്പും എഴുതി.ഉമ്മന്‍ചാണ്ടിയുടെ ഒപ്പും സീലും അടങ്ങുന്ന അപേക്ഷയുടെ പകര്‍പ്പാണ് പുറത്തുവന്നത്.

baburaj-448x600
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആലപ്പുഴ ജില്ലാ കളക്ടറും സ്ഥലം തഹസില്‍ദാറും ഈ ഭൂമി സര്‍വ്വെ ചെയ്തു നല്‍കിയെന്നും ബാബുരാജ് സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഇത് സരിതയെ സഹായിച്ചു.മുഖ്യമന്ത്രിക്ക് പോലും താല്‍പര്യമുള്ള പദ്ധതിയാണെന്ന് ബാബുരാജിനോട് സരിത പറഞ്ഞിരുന്നു.നീണ്ട കാത്തിരിപ്പുകള്‍ ഒന്നും തന്നെയില്ലാതെ തീര്‍ത്തും സങ്കീര്‍ണ്ണമായ ഒരു സര്‍ക്കാര്‍ കാര്യം പെട്ടന്ന് തന്നെ നടത്തികിട്ടിയതോടെ ഉമ്മന്‍ചാണ്ടിയും സരിതയും തമ്മിലുള്ള ബന്ധം ബോധ്യപ്പെടുകയായിരുന്നുവെന്ന് ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.ഈ സ്വാധീനം കണ്ട് വിശ്വസിച്ചാണ് താന്‍ സരിതയുടെ തട്ടിപ്പില്‍ വീണതെന്നും ബാബുരാജ് പറയുന്നു.സരിതക്കായി താന്‍ ഒന്നും ചെയ്ത് നല്‍കിയിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോഴും പറയുന്നത്‌ .എന്നാല്‍ സരിത ഇത് തന്റെ കൈപ്പട അല്ലെന്ന് തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിക്കുന്നുമുണ്ട്.സരിതയുമായി ബന്ധമുള്ള അപേക്ഷയാണെന്നറിയാതെയാണ്  ഇതില്‍ ഒപ്പിട്ടതെന്നാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുന്നത്.വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കെതിരായി കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

[youtube https://www.youtube.com/watch?v=dOBWkRo5zxU]

Top