മെബണ്‍: തിങ്ക്‌ളാഴ്ച്ച രാത്രി വളരെ വൈകി നടന്ന നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ വോട്ടെടുപ്പിലൂടെ സെന്റ്രല്‍ റൈറ്റ് ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വസ്ഥാനത്തു നിന്നു ടോണി അബ്ബോട്ട് പുറത്തായി. ഉള്‍പാര്‍ട്ടി വോട്ടെടുപ്പില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബ്ട്ട് തെറിച്ചു. രാജ്യത്തേ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനാകാത്ത അദ്ദേഹത്തേ സ്വന്തം പാര്‍ട്ടിയും എം.പി മാരും കൈവിട്ടു. പാര്‍ലിമെറ്ററി പാര്‍ട്ടി വോട്ടിങ്ങില്‍ മാല്‍ ക്കം ടേണ്‍ബുള്‍ വിജയിക്കുകയായിരുന്നു.44നെതിരെ 54 വോട്ടിനാണ് ലിബറല്‍ പാര്‍ട്ടി നേതൃത്വ വോട്ടെടുപ്പില്‍ ടേണ്‍ബുള്‍ ടോണി ആബറ്റിനെ തോല്‍പ്പിച്ചത്. പാര്‍ട്ടി ഉപനേതാവായി ജൂലീ ബിഷപ്പിനെ നേതൃയോഗം വീണ്ടും തെരഞ്ഞെടുത്തു.രാജ്യത്തിന്റെ 29മത്തേ പ്രധാനമന്ത്രിയായി ടേണ്‍ബുള്‍ അധികാരമേല്ക്കും. ആറുമാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ടോണി ആബറ്റിന്റെ നേതൃത്വത്തിനെതിരെ ലിബറല്‍ പാര്‍ട്ടിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന വോട്ടെടുപ്പില്‍ ആബറ്റ് വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടിയിലെ ശക്തരായ മാല്‍ക്കം ടേണ്‍ബുള്ളും ജൂലീ ബിഷപ്പും ഒരുമിച്ച് നേതൃമാറ്റം ആവശ്യപ്പെട്ടതോടെ ടോണി ആബറ്റിന്റെ പദവി തെറിക്കുകയാണുണ്ടായത്.
മാല്‍ക്കം ടേണ്‍ബുള്‍ 54 വോട്ടു നേടിയപ്പോള്‍ ടോണീക്കു 44 വോട്ട് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അങ്ങനെ നാലാമത്തെ പ്രധാനമന്ത്രി യായി മാല്‍ക്കം ടേണ്‍ബുള്‍ സത്യപ്രതിഞ്ജ ചെയ്തു അധികാരമേല്‍ക്കും. കഴിഞ്ഞ കുറെ നാളായി ആസ്‌ത്രേലിയ ഗുരുതരമായ സാമ്പതിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണു. ചൈനയുടെ യുവാന്റെ മൂല്യതകര്‍ച്ച ഏറ്റവും അധികം ബാധിച്ചതു ആസ്‌ത്രേലിയന്‍ ഡോളറിനെയാണു.ചൈനയിലേക്കുള്ള ലോഹ അയിരുകളുടെ ആവശ്യം നിലച്ചതോടെ ആസ്‌ത്രേലിയയിലെ ഖനികളോന്നും ലാഭകരമല്ലാതെയായി. ആസ്‌ത്രേലിയന്‍ മാന്ദ്യം ആരംഭിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിപ്രായ സര്‍വ്വേയിലാകട്ടെ പ്രധാനമന്ത്രിയുടെ പിന്തുണ ദിനം പ്രതി കുറഞ്ഞു വരികയാണുണ്ടായ്ത്.
ഉടനെ തന്നെ പ്രധാനമന്ത്രി ടോണി ഗവര്‍ണര്‍ ജനറലിനെ കണ്ടു രാജി സമര്‍പ്പിക്കും.അതിനെ തുടര്‍ന്നു ടേണ്‍ബുള്‍ സത്യപ്രതിഞ്ജ ചെയ്തു അധികാരമേല്‍ക്കും. ഇന്നു വൈകീട്ട് തന്നെ പുറത്താക്കാനുള്ള സാധ്യത ടോണീ തള്ളീ കളഞ്ഞിരുന്നു.ആരാണു മാല്‍ക്കം ടേണ്‍ബുള്‍? ടോണി മന്ത്രി സഭയില്‍ വാര്‍ത്താവിനിമയ മന്തിയായിരുന്നു ടേന്‍ബുള്‍. രാജിവെച്ചു പ്രധാനമന്ത്രി സ്ഥാനത്തിനു മല്‍സരിക്കുന്നതുവരെ. കാലവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള നിലപാടിലും ഗേ മാരേജ് പോലെയുള്ള തര്‍ക്ക വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാട് പാര്‍ട്ടിയിലുള്ളവര്‍തന്നെ അംഗീകരിച്ചിരുന്നില്ല. 20082009 കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ ലീഡറാകാന്‍ ശ്രമിച്ചെങ്കിലും അന്ന് ഒരു വോട്ടിന് ടോണീ അബ്ബോട്ടിനോട് തോറ്റു. പ്രശസ്തനായ അഡ്വക്കറ്റും ബിസിനസ്സുകാരനുമാണു മാല്‍ക്കം ടേണ്‍ബുള്‍.
“>ഇന്ത്യയിലെ പോലെ പ്രധാനമന്ത്രിയെ നേരിട്ടു തിരഞ്ഞെടുക്കുകയല്ല ആസ്‌ത്രേലിയയില്‍. അവിടെ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന പാര്‍ട്ടിയോ സഖ്യമോ ആണു പ്രധാനമന്ത്രിയെ തെരെഞ്ഞെടുക്കുന്നത്.