ലിബര്‍ട്ടി ബഷീറിന്റെ കൊമ്പൊടിഞ്ഞു ! മലയാള സിനിമയെ നിയന്ത്രിച്ച തിയേറ്റര്‍ ഉടമയെ ദീലീപ് വെള്ളം കുടിപ്പിക്കുന്നു

കൊച്ചി: മലയാള സിനിമാ മേഖലയെ ഒരു മാസത്തോളം വെള്ളം കുടിപ്പിച്ച ലിബര്‍ട്ടി ബഷീര്‍ ഇപ്പോള്‍ ശരിക്കും വെള്ളം കുടിക്കുകയാണ്. ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റുമായി രൂപവത്കരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയിലേക്ക് സംഘടനയിലെ ലിബര്‍ട്ടി ബഷീറിന്റെ സംഘടനയിലെ 90 ശതമാനം പേരുമെത്തിയതോടെ ബഷീറിന്റെ സംഘടനയുടെ തകര്‍ച്ച പൂര്‍ണ്ണമായി.

സമരത്തെത്തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെ ഫെഡറേഷന്‍ ഭാരവാഹികളുടെ 25-ഓളം തിയേറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങള്‍ നല്‍കില്ലെന്ന് ദിലീപിന്റെ സംഘടന പറഞ്ഞിരുന്നു. ഇതിനെതിരെ ലിബര്‍ട്ടി ബഷീര്‍ സര്‍ക്കാറിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ലിബര്‍ട്ടി ബഷീറിനൊപ്പമുണ്ടായിരുന്ന 320 തിയേറ്ററുകളും ദിലീപിന്റെ സംഘടനയിലെത്തി. ഇതോടെ വര്‍ഷങ്ങളായി മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീര്‍ത്തും ദുര്‍ബലമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററിനും അംഗത്വം നല്‍കാന്‍ ദിലീപ് തയ്യാറായാതായാണ് സൂചന. എന്നാല്‍ ലിബര്‍ട്ടി ബഷീറിനെ അടുപ്പിക്കാനാകരുതെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും നിലപാട് എടുത്തു. സിനിമയിലെ എല്ലാ പ്രശ്നത്തിനും കാരണം ലിബര്‍ട്ടി ബഷീറാണ്. അതുകൊണ്ട് തന്നെ ലിബര്‍ട്ടി ബഷീര്‍ അനുഭവിക്കട്ടേ എന്നാണ് ഇവരുടെ പക്ഷം. നിര്‍മ്മാതാവ് സുരേഷ് കുമാറാണ് ബഷീറിനെതിരെ അതി ശക്തമായ നിലപാട് എടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ തിരുവനന്തപുരം-കൊച്ചി ലോബികള്‍ ഒരുമിച്ചുവെന്നതും ശ്രദ്ധേയമാണ്.
സിനിമാ സമരത്തിനു മുമ്പ് 350-ലേറെ തിയേറ്ററുകളും 150-ലേറെ അംഗങ്ങളുമുണ്ടായിരുന്നു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍. സമരത്തിനു പിന്നാലെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നൂറിലേറെ അംഗങ്ങള്‍ പങ്കെടുത്തിരുന്നു. പക്ഷേ, കഴിഞ്ഞയാഴ്ചയിലെ യോഗത്തിന് അമ്പതില്‍ താഴെ അംഗങ്ങളേ എത്തിയുള്ളൂ.

അവരില്‍ പകുതി പേരും കഴിഞ്ഞ ദിവസം ദിലീപിന്റെ കൂടാരത്തിലെത്തി. പുതിയ സംഘടനയുടെ ഭാഗമായാലേ പ്രധാന റിലീസുകള്‍ ലഭിക്കൂ എന്ന അവസ്ഥ വന്നതോടെയാണ് ഇത്. ഇതോടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പകരം താത്കാലിക സംവിധാനം വന്നെങ്കിലും സംഘടന അംഗങ്ങള്‍ കൊഴിഞ്ഞു പോയതോടെ പിരച്ചുവിടേണ്ട സാഹചര്യമാണ്.

Top