മൂന്ന് കുട്ടികളുടെ അമ്മ, വംശീയ അധിക്ഷേപം ഏറ്റുവാങ്ങിയ ആദിവാസി: രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മേരി കോമിന്റെ ജീവിതം

കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമാണ് മേരി കോം എന്ന എം.സി മേരി കോം എന്ന് മാഗ്നിഫിസന്റ് മേരി. ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള മണിപ്പൂരില്‍ നിന്നും രാജ്യത്തിന്റെ മുകളിലേക്ക് വളര്‍ന്ന ധീര വനിത. മണിപ്പൂരില്‍ ഏറ്റവുമധികം വ്യത്യസ്ത ഗോത്രങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചുരച്ചന്ദ്പുര്‍ ജില്ല ഒന്നിച്ചു നില്‍ക്കുന്നത് തങ്ങളുടെ ഇടയില്‍ നിന്നുള്ള ആദിവാസി വനിതയായ മേരി കോമിന് വേണ്ടിയാണ്.

കൊണ്ടും കൊടുത്തും രാജ്യത്തിനുവേണ്ടി അവര്‍ മെഡലുകള്‍ വാരിക്കൂട്ടുകയും ചെയ്യുകയാണ്. എന്നാല്‍ ഇടിക്കാന്‍ മാത്രമല്ല അടുക്കളയിലും പയറ്റിത്തെളിഞ്ഞ വ്യക്തിയാണ് താനെന്നാണ് മേരി കോം പറയുന്നത്. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേരി കോം ഇക്കാര്യം വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാചകത്തിലുള്ള തന്റെ താത്പര്യത്തെയും വൈദഗ്ധ്യത്തെയും കുറിച്ചാണ് മേരി കോം പറഞ്ഞിരിക്കുന്നത്. അതിനെല്ലാം ഉപരിയായി താരത്തിന്റെ ഇഷ്ടവിഭവത്തെക്കുറിച്ചറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മണിപ്പൂര്കാരുടെ ഇഷ്ടവിഭവമാ പട്ടിയിറച്ചി മേരി കോമിനും പ്രിയപ്പെട്ടതാണ്.

ചുരച്ചന്ദ്പുരിലെ കാംഗതേയി ഗ്രാമത്തില്‍ നിന്നുള്ള ഈ മുപ്പത്തഞ്ചുകാരി ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടത്തോടെ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. 48 കിലോഗ്രാം വിഭാഗത്തില്‍ ശനിയാഴ്ച നടന്ന ഫൈനലില്‍ യുക്രൈനിന്റെ ഹന്ന ഒഖോട്ടയെ പരാജയപ്പെടുത്തി ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ആറാം സ്വര്‍ണം സ്വന്തമാക്കി. മൂന്ന് മക്കളുടെ അമ്മ കൂടിയാണ് മേരി കോം. തന്റെ സ്വര്‍ണ്ണ മെഡളുകള്‍ അധികവും അമ്മയായതിന് ശേഷമാണ് മേരി കോം നേടിയത്.

ഏതു നാട്ടിലാണെങ്കിലും അവിടുത്തെ ഭക്ഷണവും രീതികളുമൊക്കെ മനസിലാക്കും. എത്ര വലിയ മാസ്റ്റര്‍ ഷെഫ് കുക്ക് ചെയ്താലും തന്റെ ഏറ്റവും ഇഷ്ട വിഭവങ്ങള്‍ വരുന്നത് തന്റെ അടുക്കളയില്‍നിന്നാണെന്നാണ് മേരിയുടെ വാദം. ഇതിനായി സ്വന്തം അടുക്കളത്തോട്ടംപോലും മേരിക്കുണ്ട്. അവിടെ ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങളും കൃഷിചെയ്യുന്നുണ്ട്. വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ. സ്വന്തംനാടായ മണിപ്പൂരിന്റെ തനത് ഭക്ഷണത്തോടാണ് മേരിക്ക് കൂടുതല്‍ പ്രേമം.

എന്‍ങ അറ്റോയിബ തോങ്ബ എന്ന മീന്‍ കറിയാണ് ഏറ്റവും ഇഷ്ടമുള്ള വിഭവം. മീന്‍ നന്നായി ഉടച്ചെടുത്ത വിഭവമാണിത്. മീന്‍ കൊണ്ടുണ്ടാക്കുന്ന മറ്റൊരു വിഭവമായ ചാമ്‌തോങ്ങാണ് മറ്റൊരു ഇഷ്ടവിഭവം. ഉണക്കിയെടുത്ത മീന്‍കൊണ്ടുണ്ടാക്കുന്ന ഒരു കറിയാണിത്.

ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പട്ടിയിറച്ചിക്ക് ഒരു സ്ഥാനമുണ്ടെന്നാണ് മേരിയുടെ പ്രധാന വാദം. എത്രയൊക്കെ ഭക്ഷണം വാരികോരി കഴിച്ചാലും വ്യായാമത്തില്‍ മേരി മുന്‍പന്തിയിലാണ്. രാവിലെയുള്ള പതിവ് വ്യായാമങ്ങള്‍ക്ക് മുമ്പ് ലഘു സ്‌നാക്ക്‌സ്. പരിശീലനം കഴിഞ്ഞാലുടന്‍ പ്രാതല്‍. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചഭക്ഷണം. അത്താഴം എട്ടിനും ഒമ്പതിനുമിടയില്‍ കഴിച്ചിരിക്കും. വ്യത്യസ്ത തരം പഴച്ചാറുകളോടാണ് താല്‍പര്യം. കിടക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് പാല്‍ നിര്‍ബന്ധം. മല്‍സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ ഏറെ എരിവും പുളിയുമുള്ള ആഹാരം ഒഴിവാക്കും.

ഒരു ആദിവാസിയായതിനാലും വടക്ക കിഴക്കന്‍ സംസ്ഥാനത്തുനിന്നുള്ള വ്യക്തി ആയതിനാലും തന്നെ പലരും വംശീയമായി അധിക്ഷേപിച്ചിട്ടുണ്ടെന്ന് മേരി കോം തുറന്ന് പറയുന്നു. ചൈനക്കാരി എന്ന അര്‍ത്ഥത്തില്‍ ചിങ്കി എന്ന് പലരും വിളിച്ചിട്ടുണ്ടെന്നും മേരി കോം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെ എല്ലാം വകഞ്ഞ് മാറ്റിയാണ് ലോകത്തിന്റെ നെറുകയില്‍ ഇന്ത്യാരാജ്യത്തിന്റെ അഭിമാനമായി ഇവര്‍ ഉയര്‍ന്ന് നില്‍ക്കുന്നത്.

മേരി കോം ബോക്‌സിങ്ങിന് പോകുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന അച്ഛന്‍ തോന്‍പ കോം 2003-ല്‍ രാജ്യം മേരിയെ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുന്ന ചടങ്ങിന് സാക്ഷിയാവാനെത്തിയത് നിറമിഴികളോടെയാണ്. ബോക്‌സിങ്ങിലെ മികവിന് ആദ്യമായി അര്‍ജുന നേടുന്ന താരവുമാണ് മേരി. 2006-ല്‍ പദ്മശ്രീ നല്‍കിയും ലോകചാമ്പ്യനെ രാജ്യം ആദരിച്ചു. 2009-ല്‍ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിനും മേരി അര്‍ഹയായി. 2013-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഈ ധീരവനിതയെ ആദരിച്ചു.

Top