വനിതാ ലോക ബോക്സിംഗില്‍ മേരി കോമിന് ആറാം വിശ്വകിരീടം; കോച്ചിന് നന്ദി പറഞ്ഞ് താരം

ഡല്‍ഹി: മേരികോമിന് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം കിരീടം. 48 കി.ഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെയാണ് മേരികോം കീഴടക്കിയത്. ഇതിന് മുമ്പ് 2002,2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലും മേരികോം വിശ്വകിരീടം ചൂടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാവാകുന്ന താരമെന്ന റെക്കാഡും മേരികോം സ്വന്തം പേരിലെഴുതി.

കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ ഉത്തര കൊറിയന്‍ താരം കിം ഹയാംഗ് മിയെ ഇടിച്ചിട്ടാണ് മേരികോം ഫൈനലിലെത്തിയത്. 35 കാരിയായ മേരികോം ഇരട്ടകളടക്കം മൂന്ന് ആണ്‍മക്കളുടെ അമ്മയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് മേരികോം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനെന്റെ കടമ നിര്‍വ്വഹിച്ചു. എന്റെ കോച്ചിനും മറ്റ് വഅധികൃതര്‍ക്കും നന്ദി..എനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാവര്‍ക്കും നന്ദി എന്ന് മേരി കോം ട്വീറ്റ് ചെയ്യുകയും ചെയ്തു.

Top