തിരുവനന്തപുരം: ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗയുടെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. ലിഗയുടെ സഹോദരി ഇല്സയ്ക്കാണ് ധനസഹായം കൈമാറിയത്. തന്റെ സഹോദരിയുടെ മരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഇല്‍സ പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ് അനില്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം കോവളത്ത് മരിച്ച ലിഗയുടെ കുടുംബത്തിനുള്ള അടിയന്തിര സഹായമായ അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറി. ടൂറിസം വകുപ്പ് ലിഗയുടെ കുടുംബത്തിന്റെ ദുഃഖം മനസ്സിലാക്കി ആദ്യം മുതൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കും.
ലീഗയുടെ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന അന്വേഷണം ഉറപ്പ് വരുത്തും. ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും ഉണ്ടായി എന്ന് ലീഗയുടെ സഹോദരി ഇൽസ പറഞ്ഞു. ഇൽസയോടൊപ്പം ആദ്യ ദിനം മുതൽ ഒപ്പമുണ്ടായിരുന്ന സുനിത്ത് എന്ന ചെറുപ്പക്കാരനോടുള്ള നന്ദിയും ഇൽസ അറിയിച്ചു