കോവളം: വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ലിഗയെ തമിഴ്നാട്ടിലെ രാമേശ്വരത്ത് കണ്ടതായി വിദേശ ദമ്പതിക ളുടെ മൊഴി. ഇന്നലെ ഉച്ചയോടെ രാമേശ്വരത്തിൽ നിന്നും കോവളത്തെത്തിയ ബൽജിയൻ സ്വദേശികളാണ് ലിഗയെ വ്യാഴാഴ്ച രാത്രി 8 മണിയോടെരാമേശ്വരം റെയിൽവേ സ്റ്റേഷനു സമീപത്ത് കണ്ടതായി പറയുന്നത്. ഇന്നലെ ഉച്ചയോടെ കോവളത്തെത്തിയ ദമ്പതികൾ ബീച്ചിലെ നടപ്പാതയിലൂടെ താമസിക്കാനുള്ള ഹോട്ടലിലേക്ക് പോകുന്നതിനിടെ ലിഗയെ കാണാനില്ലെന്ന് കാണിച്ച് ഒട്ടിച്ചിരുന്ന നോട്ടീസ് ശ്രദ്ധയിൽ പെട്ട യുവതിയാണ് രാമേശ്വരത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി ഫോട്ടോയിൽ ഉള്ള ലിഗയെ കണ്ടതായി ഹോട്ടലുകാരോട് പറഞ്ഞത്. ഹോട്ടലുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോവളം പൊലീസെത്തി യുവതി യോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ലിഗയെ മുഷിഞ്ഞ വേഷത്തിലും ക്ഷീണിത യായ നിലയിലുമാണ് കണ്ടതെന്ന് യുവതി കോവളം പൊലീസിനോട് പറഞ്ഞു. വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേയ്ക്ക് തെരച്ചിലിനായി തിരിച്ചിട്ടുണ്ട്. ഈ മാസം 14 നാണ് തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് ഐറിഷ് സ്വദേശിയായ ലിഗയെ കാണാതായത്. വിഷാദരോഗം പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി സഹോദരിയോടൊപ്പം എത്തിയതായിരുന്നു ലിഗ. കഴിഞ്ഞ ആഴ്ച മുങ്ങൽ വിദഗ്ധർ അടങ്ങിയ സംഘം കോവളത്ത് തിരച്ചില്‍ നടത്തിയിരുന്നു. കോവളത്ത് വച്ചാണ് ലിഗയെ അവസാനമായി കണ്ടത് എന്നത് വ്യക്തമായതിനെ തുടര്‍ന്നാണ് കടലിൽ തിരച്ചിൽ നടത്തിയത്. നേരത്തേ സ്കൂബ ഡൈവേഴ്സ് കോവളത്ത് തെരച്ചില്‍ നടത്തിയിരുന്നു. യുവതി അബദ്ധവശാല്‍ കടലില്‍ വീണിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് കോവള ത്തെ കടലിലെ പാറക്കൂട്ടങ്ങളില്‍ തെരച്ചില്‍ നടത്തിയത്. ഇതിനിടയി ലാണ് തമിഴ്നാട്ടിലെ രാമേശ്വരത്ത് ലിഗയെ കണ്ടതായി വിദേശ ദമ്പതികളുടെ മൊഴി .
കാണാതായ വിദേശ വനിത ലിഗയെ തമിഴ്നാട്ടിലെ രാമേശ്വരത്ത് കണ്ടതായി സൂചന
Tags: liga missing case