തിരുവനന്തപുരം: വിദേശവനിത ലിഗയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും. കൊലപാതകത്തിലെ ഇവരുടെ പങ്ക് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളുടെ ഫലം വേണമെന്നും ഇതു കിട്ടാൻ വൈകുന്നതാണ് അറസ്റ്റ് രേഖപ്പെടുത്താൻ താമസമെന്നും അന്വേഷണസംഘം അറിയിച്ചു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചാലുടൻ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൊല്ലപ്പെട്ട നിലയിൽ ലിഗയെ കണ്ടെത്തിയ കോവളം പനത്തുറയ്ക്കു സമീപത്തെ കണ്ടൽക്കാട്ടിലെ വള്ളിപ്പടർപ്പിൽനിന്നു പ്രതികളെന്നു സംശയിക്കുന്നവരുടെ മുടിയിഴകളും ത്വക്കിന്‍റെ ഭാഗങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇത് കസ്റ്റഡിയിലുള്ളവരുടേതു തന്നെയാണോ എന്ന ശാസ്ത്രീയ പരിശോധന നടക്കുകയാണ്.
കസ്റ്റഡിയിലുള്ള അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തെന്നാണു പോലീസ് നിഗമനം. ലിഗയുടെ മരണം സംബന്ധിച്ച് അന്വേഷണ സംഘത്തിനു ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലിഗയുടെ കഴുത്തിലെ തരുണാസ്ഥികൾ പൊട്ടിയതായി പറയുന്നു
ലിഗയുടെ കൊലപാതകം: ശാസ്ത്രീയ തെളിവുകളുടെ ഫലം വൈകുന്നു; അറസ്റ്റ് ഉടൻ ഉണ്ടാകില്ല
Tags: liga missing case