ന്യൂഡൽഹി: ആലപ്പുഴയിലെ ഇരട്ടക്കൊപാതകക്കേസിൽ കൊലയാളികൾ ഉപയോഗിച്ച സിംകാർഡിന്റെ പേരിൽ പുലിവാല് പിടിച്ച വീട്ടമ്മയുടെ ഗതിയുണ്ടാകാതിരിക്കാൻ ഒന്ന് ശ്രദ്ധിച്ചാൽ മതി. നിങ്ങളുടെ ഐഡിയും ഫോട്ടോയും ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും സിം കാർഡ് കൈക്കലാക്കിയാൽ അറിയാൻ മാർഗം ഇതാ.
കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോർട്ടലിലൂടെ നമ്മുടെ വിവരങ്ങൾ ഉപയോഗിച്ച് ഏതൊക്കെ നമ്പരുകൾ പ്രവർത്തിക്കുന്നുണ്ട് എന്നറിയാം. നിലവിൽ ഉപയോഗിക്കുന്ന നമ്പർ നൽകി ശേഷം ലഭിക്കുന്ന ഒടിപി എന്റർ ചെയതാൽ ആ നമ്പരിന് ആധാരമായ ഐഡിയിൽ കണക്ട് ചെയ്തിട്ടുള്ള മറ്റു നമ്പരുകൾ ലഭിക്കും.
നമ്പരുകൾ ട്രാക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും പോർട്ടലിൽ തന്നെ സംവിധാനമുണ്ട്. ടെലികോം അനാലിസിസ് ഫോർ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസൂമർ പ്രൊട്ടക്ഷൻ എന്നാണ് ടാഫ് കോപ്പ് എന്ന് ചുരുക്കിവിളിക്കുന്ന സംവിധാനത്തിന്റെ പേര്.
ടാഫ് കോപ്പ് പോർട്ടലിലേയ്ക്കുള്ള ലിങ്ക് –http://tafcop.dgtelecom.gov.in