ബെംഗളൂരു:ബിജെപിക്ക് കനത്ത പ്രഹരം നൽകികൊണ്ട് വോട്ട് കോണ്‍ഗ്രസിന് ചെയ്യണമെന്ന് ലിങ്കായത്തു മഹാസഭ പ്രഖ്യാപിച്ചിരുന്നു ഇന്നലെ . ജഗഥിക ലിങ്കായത്ത് മഹാസഭയും യുവജന വിഭാഗമായ രാഷ്ട്രീയ ബസവ സേനയുമാണ് സമുദായങ്ങളോട് കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്.ആഹ്വാനം പരസ്യമായി മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു . സമുദായ താല്‍പര്യം സംരക്ഷിക്കുന്നവരെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും പറയുന്നു.
ലിങ്കായത്തുകാരനായ ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി പ്രചാരണരംഗത്തുള്ള ബി.ജെ.പിക്ക് പതിനൊന്നാം മണിക്കൂറില്‍ ഏറ്റ അടിയാണ് പുതിയ പ്രസ്താവന. കര്‍ണാടകയിലെ ആറരകോടി ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ലിങ്കായത്തുകള്‍ ഉത്തര കര്‍ണാടകയിലെ 90 മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ്.
അതേസമയം രാജ്യം ഉറ്റു നോക്കുന്ന കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് സമാധാന പൂര്‍ണമായാണ് പുരോഗമിക്കുന്നത്. രാവിലെ 11 വരെ 24 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ആർആർ നഗറിൽ ചെറിയ സംഘർഷം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 2,600 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 4.98 കോടി വോട്ടർമാരാണ് കർണാടകയിൽ ഉള്ളത്. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്. ചൊവ്വാഴ്ചയാണ് ഫലപ്രഖ്യാപനം. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.