യഥാര്‍ത്ഥ ‘വിദേശി’ എത്തി

കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ യഥാര്‍ത്ഥ വിദേശ മദ്യം ലഭിക്കും. ലണ്ടന്‍ ബ്രാന്റുകളാണ് ആദ്യ ഘട്ടത്തിലെത്തുക. നികുതി വകുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ജൂലൈ ഒന്ന് മുതല്‍ കേരളത്തില്‍ വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ വില്‍പ്പന ആരംഭിക്കുന്നത്. 1953 ലെ ഫോറിന്‍ ലിക്കര്‍ നിയമം ഇതിനായി സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഒമ്പത് കമ്പനികളുടെ നൂറോളം ബ്രാന്റുകള്‍ ഇനി കേരളത്തില്‍ ലഭ്യമാവും. ബിവറേജ് കോര്‍പ്പറേഷന്‍റെ 75 പ്രീമിയം, സെല്‍ഫ് സെര്‍വിങ് ഔട്ട്ലെറ്റുകള്‍ വഴിയാണ് ആദ്യഘട്ട വില്‍പ്പന. രേഖകള്‍ നല്‍കുന്ന മുറയ്ക്ക് മറ്റുളളവ കമ്പനിയ്ക്കും അനുമതി നല്‍കും. വന്‍ നികുതി വരുമാനമാണ് സര്‍ക്കാര്‍ ഇത് വഴി ലക്ഷ്യമിടുന്നത്. ലിറ്ററിന് 2,500 രൂപ മുതല്‍ 54,000 രൂപ വരെ വില വരുന്ന മദ്യമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ചില കമ്പനികള്‍ കേരള മാര്‍ക്കറ്റിനായി 1,500 രൂപയുടെ അരലിറ്റര്‍ ബോട്ടിലുകളും വില്‍പ്പനയ്ക്കെത്തിക്കുന്നുണ്ട്.

Top