മലയാള സിനിമയുടെ സൂപ്പര്‍നായികയായിരുന്നു ലിസി. സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം ചെയ്തതോടെ നടി സിനിമയില്‍ നിന്നും അകന്നു. ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ് ലിസി. വിവാഹ ജീവിതത്തിലെ വിള്ളലുകളെക്കുറിച്ചും മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ ലിസി തുറന്നുപറഞ്ഞു.
ലിസിയുടെ വാക്കുകള്‍:
അന്ന് കണ്ട ലിസി എന്ന നടിയല്ല ഇപ്പോള്‍ മുന്നില്‍. സ്വന്തം ഇഷ്ടപ്രകാരം കഴിച്ച വിവാഹത്തില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം തന്നെ വേര്‍പിരിഞ്ഞ്, സ്വന്തം നിലയില്‍ വളരാന്‍ ആഗ്രഹിച്ച് സ്വന്തം ബിസിനസ് കെട്ടിപ്പെടുത്ത ശക്തയായ ഒരു സ്ത്രീയാണ്. സിനിമയിലേക്ക് തിരിച്ചു വന്നെങ്കിലും തനിക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്തു ചെയ്യുന്ന നടി. ‘കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്കു വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും അവര്‍ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവയ്ക്കരുത്.’ ‘വിവാഹത്തില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കള്‍ വളര്‍ന്നു കഴിഞ്ഞു. അവര്‍ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നോ അവര്‍ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല. അവര്‍ക്ക് മാതാപിതാക്കളുടെ പിന്തുണ വേണം, പക്ഷേ അച്ഛനും അമ്മയും എപ്പോഴും അടുത്തു വേണമെന്നില്ല. ‘മകള്‍ സിനിമ തെരഞ്ഞെടുത്തതില്‍ വളരെ സന്തോഷം. അവള്‍ക്കു അവളുടെ കരിയറില്‍ ആവശ്യമുള്ള ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. ഏതു തരം സിനിമകള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഞാനുമായി ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവള്‍ക്കു അവളുടേതായ തീരുമാനങ്ങള്‍ ഉണ്ട്. ഏതൊരു അമ്മയേയും പോലെ അവള്‍ ആഗ്രഹിക്കുന്ന വഴിയില്‍ അവള്‍ നന്നായി തന്നെ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനു അവള്‍ക്കു വേണ്ട പിന്തുണ നല്‍കാനും എന്നും തയ്യാറാണ്.’