ലിവിഡസ് മരുന്നുകമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി ദുരൂഹത; ചെന്നൈയിലെ അഡ്രസ് വ്യാജം; വെബ് സൈറ്റ് പ്രവര്‍ത്തന രഹിതം

തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വില്‍പ്പന നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് കോടികള്‍ കോഴ നല്‍കുന്ന മരുന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി ദുരൂഹത. കേരളത്തില്‍ മാത്രം കോടികളുടെ വില്‍പ്പന നടത്തുന്ന ലിവിഡസ് കമ്പനി സര്‍ക്കാര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിമാസം ലക്ഷങ്ങളാണ് കോഴയായി നല്‍കുന്നത്. ലിവഡഡ് ഫാര്‍മസ്യൂട്ടിക്കല്‍ നടത്തുന്ന കൊള്ളയുടെ വിവരങ്ങളടിങ്ങിയെ രേഖകള്‍ പുറത്തായതോടെയാണ് മരുന്ന് കമ്പനിയുടെ തട്ടിപ്പുകള്‍ പുറംലോകമറിഞ്ഞത്.

മരുന്ന് പായ്ക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലാസവും അഡ്രസും ഫോണ്‍ നമ്പറും പ്രവര്‍ത്തന രഹിതമാണെന്നതാണ് മരുന്ന് കമ്പനിയെ കുറിച്ച് കുടുതല്‍ ദുരൂഹത വളര്‍ത്തുന്നത്. രണ്ട് ഡയ്‌റക്ടര്‍മാരുടെ പേരില്‍ കമ്പനി രജീസ്‌ട്രേഷവന്‍ നടത്തിയ ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി രേഖകളില്‍ BUILDING No.KP-IV/1463, PRESTIGE MANSION PADA SOUTH, KARUNAGAPPALLY KOLLAM KL 690518 IN
[email protected] ഈ വിലാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മരുന്നുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചെന്നൈയിലെ വ്യാജ മേല്‍വിലാസവും. ഫോണ്‍ നമ്പറാകട്ടൈ പ്രവര്‍ത്തന രഹിതവുമാണ്. വെബൈസറ്റും കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. കേരളത്തിലെ ആയിരകണക്കിന് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്ന് നിര്‍ദ്ദേശിക്കുന്ന ്പ്രമുഖ കമ്പനിയുടെ അവസ്ഥയാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തമായി നിര്‍മ്മാണ യൂണിറ്റോ പരിശോധനാ സംവിധാനങ്ങളോ ഇല്ലാത്ത കമ്പനി ചൈനീസ് മരുന്നുകളും ഉത്തരേന്ത്യയില്‍ നിന്നിറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ മരുന്നുകളുമാണ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. പ്രമേഹത്തിനും കാര്‍ഡിയോ (ഹൃദയരോഗം) ഉള്‍പ്പെടെ നിരവധി മരുന്നുകളാണ് ലിവിഡസ് ഉല്‍പ്പാദിപ്പിക്കുന്നതായി സി ഐ എം എസ് രജിസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

മുറിവുകള്‍, വേദനാസംഹാരി, അലര്‍ജി, അനീമിയ( ഫോളിക് ആസിഡ്) ഒഎഡി( ശ്വാസ തടസം) വയറിലെ അസുഖങ്ങള്‍( അള്‍സര്‍,GERD) തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് കോഴകൊടുത്ത് ലിവിഡസ് വിറ്റഴിക്കുന്നത്. കാര്‍ഡിയോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് ലിവിഡസ് ഏറ്റവും കൂടുതല്‍ കോഴപ്പണം നല്‍കുന്നതെന്ന് അവരുടെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. പിന്നാലെ പ്രമേഹ രോഗികളുള്‍പ്പെടെയുള്ളവരും ലിവിഡസിന് കോടികള്‍ നല്‍കുന്ന ഗിനിപന്നികളാണ്.പ്രതിമാസം ലക്ഷങ്ങളുടെ കോഴയില്‍ മലയാളികള്‍ക്ക് ഗുണനിലവാരം കുറഞ്ഞ മരുന്ന് വില്‍പ്പന നടത്തി കോടികള്‍ ലാഭം കൊയ്യുന്ന ബിസിനസ് തന്ത്രമാണ് ഈ കമ്പനി പയറ്റുന്നത്.

ഗുണ നിലവാര പരിശോധനയില്‍ ലിവിഡസ് മരുന്നുകള്‍ പലതവണ പരാജയപ്പെട്ടെങ്കിലും കൈക്കൂലി നല്‍കി രക്ഷപ്പെടുകയായിരുന്നു. തൃശൂരിലെ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് ഒന്നേകാല്‍ കോടിയുടെ ബെന്‍സ്‌കാറാണ് കമ്പനി സമ്മാനമായി നല്‍കിയതെന്ന വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ലിവിഡസ് മരുന്ന് കമ്പനിയുടെ തട്ടിപ്പുകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ തുടര്‍ വാര്‍ത്തകളായതോടെ ഡോക്ടര്‍മാര്‍ പലരും മരുന്ന് കമ്പനിക്കുള്ള പിന്തുണ പിന്‍വലിച്ചു. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിര ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ലിവിഡസില്‍ നിന്ന് കൈക്കൂലിവാങ്ങുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമ നടപടികളും ആരംഭിച്ചതായാണ് സൂചന.

പായ്ക്കിങ്ങ് ഉല്‍പ്പനങ്ങളില്‍ വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്താത്തത് ഗുരുതരമായ നിയമ ലംഘനമാണെന്നിരിക്കെയാണ് മരുന്നുകളില്‍ വ്യാജ മേല്‍വിലാസവും തെറ്റായ വിവരങ്ങളും നല്‍കി ലിവിഡസ് വില്‍പ്പന നടത്തുന്നത്.

ലിവിഡസിന്റെ മരുന്ന് കഴിക്കുന്നവരും എഴുതുന്ന ഡോ്ക്ടര്‍മാരും ശ്രദ്ധിക്കുക ! താഴെ പറയുന്ന മരുന്നുകളാണ് ലിവിഡസ് മാര്‍ക്കറ്റിലെത്തിക്കുന്നത്.
AMLOHEART ,AMLOHEART-AT ,BIOPRIDE ,BIOPRIDE-M ,CADMET-AM ,CADMET-XR ,CEFULET , FEVANIL
FLOCARE ,FOLILOL ,HEMOLITE ,LEVOLE ,LEVOLER-M KID ,LEVOLER-M ,LIVIGREL ,LIVIGREL-A
LIVIPLUS ,LIVIZONE-S ,RABILIFE ,RABILIFE-D ,RABILIFE-L ,REXCORE-SF ,ROSUVOTIN
STARGEST ,TELMIGET ,TELMIGET-AM ,TELMIGET-CT ,TELMIGET-H ,TORMAX PLUS ,TORMAX
XYLOMOX-CV ,XYLOMOX-DS ,XYLOPAN ,XYLOPAN-DSR ,ZITHROBACT

Top