ഓട്സ് കൊളസ്ട്രോൾ കുറയ്ക്കും.ഓട്സ് കഴിച്ചാൽ കൊളസ്ട്രോളും ടെൻഷനും കുറയും

ഓട്‌സ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വളരെയധികം ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കധികം ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് ഓട്‌സ് നല്‍കുന്നത്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഓട്‌സ്. ഓട്‌സ് കൊണ്ട് ഏത് ആരോഗ്യ പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാവുന്നതാണ്. ദിവസവും ഓട്‌സ് കഴിക്കുന്നത് കൊണ്ട് വളരെയധികം ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്.

കാര്‍ബോ ഹൈഡ്രേറ്റ് കൊണ്ട് സമ്പുഷ്ടമാണ് ഓട്‌സ്. അതുകൊണ്ട് തന്നെ കൂടുതല്‍ എനര്‍ജി ലഭിക്കുന്നതിനും ഓട്‌സ് സഹായിക്കുന്നു. ഇവയില് നാരുകള്‍ കൊണ്ട് സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. ദഹനത്തെ കൃത്യമാക്കി ഏത് ആരോഗ്യ പ്രശ്‌നത്തിനും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ ഓട്‌സിന് കഴിയുന്നു. വിശപ്പിന് പെട്ടെന്ന് ചന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. പക്ഷേ പലര്‍ക്കും ഓട്‌സ് കഴിക്കുന്നതുകൊണ്ടുള്ള യഥാര്‍ത്ഥ ഗുണങ്ങള്‍ അറിയില്ല എന്നതാണ് കാര്യം. പല അത്ഭുതങ്ങളും ഓട്‌സിന് നമ്മുടെ ശരീരത്തില്‍ കാണിക്കാന്‍ കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യവും പോഷകഗുണങ്ങളും നൽകുന്ന ഓട്സിനെ ക്കുറിച്ച് അറിയാം

കൊളസ്‌ട്രോള്‍ കുറക്കുന്നു
കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഓട്‌സ്. ഓട്‌സ് കൊളസ്‌ട്രോള്‍ പോലുള്ള പ്രതിസന്ധികളെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ച് ആരോഗ്യം നല്‍കുന്നു. ഇതിലുള്ള ഫൈബര്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ധാന്യവർഗത്തിൽ പെട്ട ഭക്ഷണമാണ് ഓട്സ്. Avena sativa എന്നാണ് ഇതിന്റെ ശാസ്ത്രനാമം. മുഴുധാന്യമായ ഓട്സ് പാകം ചെയ്യാൻ ഏറെ സമയം വേണ്ടി വരും. അതിനാൽ ഇൻസ്റ്റന്റ് ഓട്സ് ആണ് ഇന്ന് കൂടുതലായും ഉപയോഗിക്കു ന്നത്. ഇൻസ്റ്റന്റ് ഓട്സിൽ പെടുന്ന റോൾ ഓട്സും കട്ട് ഓട്സും വെള്ളത്തെ നന്നായി ആഗിരണം ചെയ്ത് എളുപ്പ ത്തിൽ വേവുന്നു. കൂടുതൽ വെള്ളം വലിച്ചെടുക്കുന്നതിനാൽ വെന്ത ശേഷം ഇത് അൽപം ഉടഞ്ഞ പരുവത്തിലാകും ലഭി ക്കുക. ഓട്സ് കൊണ്ട് കഞ്ഞിയും ബ്രെ‍ഡും മ്യൂസ്‍ലിയും ഗ്രനോളയുമെല്ലാം ഉണ്ടാക്കാം.HoneyOatsMilkFacial1-630x300

ഓട്സും അതിന്റെ തവിടുമെല്ലാം നാരുകളുടെ കലവറയാണ്. ഇതിലെ നാരുകളിൽ soluble fiber, insoluble fiber എന്നിവ തുല്യ മായി അടങ്ങിയിരിക്കുന്നു.

∙Soluble fiber ലെ beta-glucan കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിച്ച് വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. soluble fiber അടങ്ങിയ ഓട്സ് സ്പോഞ്ചു പോലെ പ്രവർത്തിച്ച് ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ഇതിലെ antioxidants ഉം tocopherols ഉം ചേർന്ന് വൈറ്റമിൻ ഇ ഉൽപാദിപ്പിക്കുന്നു. soluble fiber അടങ്ങിയ മുഴുവനായുള്ള ഓട്സിന്റെ ഉപയോഗം ഹൈപ്പർ ടെൻഷൻ അഥവാ രക്താദി സമ്മർദം കുറയ്ക്കാൻ സഹായിക്കും.

ഓട്സിലെ insoluble fiber മലബന്ധം കുറയ്ക്കാൻ സഹായി ക്കുന്നു.

∙കൊഴുപ്പു കുറഞ്ഞ നാരുകൾ അടങ്ങിയ ഡയറ്റിനും വ്യായാ മത്തിനും ഒപ്പം ഓട്സ് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാൻ ഏറെ ഗുണകരമാണ്.

∙ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഓട്സ് സഹായിക്കുന്നതിനാൽ അതുവഴി ഡയബറ്റിക്സുമായി ബന്ധപ്പെട്ട അസുഖങ്ങളെ ഒഴിവാക്കാനുമാകും.

∙ഓട്സ് ദഹിക്കുമ്പോൾ ഉണ്ടാകുന്ന ജെൽ ചെറുകുടലിനു നല്ലതാണ്. ഓട്സിൽ മാംഗനീസ്, ഫോസ്ഫറസ്, കോപ്പർ, ബി വൈറ്റമിൻസ്, അയൺ, സെലനിയം, മഗ്നീഷ്യം, സിങ്ക് തുട ങ്ങിയ പലതരം വൈറ്റമിനുകളും മിനറൽസും കൂടാതെ നൂറുകണക്കിന് ഫൈറ്റോ കെമിക്കൽസും അടങ്ങിയിരിക്കുന്നു. ഇത് കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. lignans എന്ന ഫൈറ്റോ ഈസ്ട്രജൻ കോംപൗണ്ട് സ്തനാർബുദം പോലെ ഹോർമോണുമായി ബന്ധപ്പെട്ട അസുഖങ്ങളെയും ചെറുക്കുന്നു.

ഓട്സ് മ്യൂസ്‍ലി
∙ഒരു കപ്പ് പാലും ഒരു കപ്പു വെള്ളവും പാനിലാക്കി അരക്കപ്പ് ഓട്സ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇത് ഇടയ്ക്ക് ഇളക്കിക്കൊണ്ട് തിളപ്പിക്കണം. തിളച്ച ശേഷം 10 ഗ്രാം വീതം ബദാം അരിഞ്ഞതും ഉണക്കമുന്തിരിയും ഈന്തപ്പഴവും പൊടിയായി അരിഞ്ഞത് അരക്കപ്പും ചേർത്തു നന്നായി ഇളക്കണം.OATS FOOD

∙ചൂടാറിയ ശേഷം (ആവശ്യമെങ്കില്‍ തലേദിവസം തയാറാക്കി ഫ്രിഡ്ജിൽ വയ്ക്കാം). ഒരു ആപ്പിൾ ഗ്രേറ്റ് ചെയ്തതും ഒന്നര ക്കപ്പ് തണുത്ത പാലും ഒരു വലിയ സ്പൂൺ തേനും ചേർത്ത് ഇളക്കുക.

നാലു ബൗളുകളിലാക്കി വിളമ്പാം.

 

വിറ്റാമിന്‍, ആന്റി ഓക്‌സിഡന്റ്, ഫൈബര്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഓട്‌സില്‍. ഇതിന്റെയെല്ലാം ആരോഗ്യ ഗുണങ്ങള്‍ ഓട്‌സ് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ അതിന് കഴിയുന്നു. ആരോഗ്യത്തിന് ഓട്‌സ് ചെയ്യുന്ന ഗുണങ്ങള്‍ അതുകൊണ്ട് തന്നെ ചില്ലറയല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് ചെയ്യുന്നത്. എന്നാല്‍ ഓട്‌സ് പാലില്‍ അധികം വേവിക്കാതെ കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തടി കുറക്കാന്‍
തടിയും വയറും കൂടുമെന്ന കരുതി കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. തടി കുറക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പെട്ടെന്ന് ഫലം ലഭിക്കാന്‍ സഹായിക്കുന്നു ഓട്‌സ്. ഓട്‌സ് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം കുറക്കുന്ന കാര്യത്തില്‍ വളരെയധികം മുന്നോട്ട് നയിക്കുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സിന്റെ ഉപയോഗം നമ്മുടെ രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു. ഒരിക്കലും ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയില്ല. പെട്ടെന്ന് തന്നെ രക്തസമ്മര്‍ദ്ദമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

വിശപ്പ് കുറക്കുന്നു
പലരേയും വളരെ പ്രതികൂലമായി അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവിശപ്പ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓട്‌സ്. ഇത് ദിവസവും കഴിക്കുന്നത് അമിതവിശപ്പിനെ ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം നല്‍കുന്നു. മാത്രമല്ല ദഹനസംബന്ധമായുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.oats

ഹൃദയാഘാത സാധ്യത
ഇത്തരം ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 28 ശതമാനം കുറവാണ്. അതുകൊണ്ട് ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്.

നാരുകള്‍ ധാരാളം ധാന്യഭക്ഷണത്തില്‍ നാരുകള്‍ അഥവാ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ ഇല്ലാതാക്കുകയും എല്ലാ വിധത്തിലുള്ള പ്രശ്നത്തേയും ഇല്ലാതാക്കുന്നു. ഓട്‌സ് രാവിലെ കഴിക്കുന്നത് അതുകൊണ്ട് തന്നെ വളരെ നല്ലതാണ്. മലബന്ധം അകറ്റുന്നതിന് ഇത് സഹായിക്കുന്നു.

ഭക്ഷണത്തിലെ കലോറി
ഭക്ഷണത്തിലെ കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാവുന്നു.

സന്ധിവേദന
ഇന്നത്തെകാലത്ത് പ്രായമായവരേയും ചെറുപ്പക്കാരേയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ് പലപ്പോഴും സന്ധിവേദന. ഇത് പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. സന്ധിവേദന കുറയ്ക്കാനും ഓട്സ് കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നു. മാത്രമല്ല ദഹിക്കാത്ത ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള കഴിവും ഓട്സിനുണ്ട്.

പോഷകങ്ങളുടെ കലവറ
ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്സ്. കോപ്പര്‍, മഗ്‌നീഷ്യം, തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇത് ഉണ്ടാക്കുന്നില്ല.

പ്രമേഹ സാധ്യത
എന്നന്നേക്കുമായി പ്രമേഹത്തെ ഇല്ലാതാക്കാനും ഓട്സ് സഹായിക്കുന്നു. മാത്രമല്ല പ്രമേഹം ഒരിക്കലും വരാതിരിയ്ക്കാനും ഓട്സ് നല്ലതാണ്. രാവിലെ തേനും പാലും മിക്‌സ് ചെയ്ത് ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതൊരിക്കലും പ്രമേഹത്തിന് കാരണമാകില്ല.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വര്‍ദ്ധിപ്പിക്കുന്നതിന് ഓട്സ് പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. മധുരത്തിന് പഞ്ചസാരക്ക് പകരം തേന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നല്‍കാന്‍ സഹായിക്കുന്നു ഓട്‌സ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പെട്ടെന്നുണ്ടാകുന്ന എല്ല് തേയ്മാനം പോലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓട്‌സ്.

Top