ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ വ്യാജ പതിപ്പുണ്ടാക്കി വിഷം വില്‍ക്കുന്ന മരുന്ന് കമ്പനിയുടെ തട്ടിപ്പ്; ലിവിഡസ് മരുന്ന് കമ്പനിയെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു

ദിനം പ്രതി ലക്ഷകണക്കിന് വായനാക്കാരുള്ള വാര്‍ത്താ വെബ്ബ് സൈറ്റിന്റെ വ്യാജ പതിപ്പ് നിര്‍മ്മിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ സൈബര്‍ സെല്ലില്‍ ലിവിഡസ് മരുന്ന് കമ്പനിക്കെതിരെ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് മാനേജ്‌മെന്റ് പരാതി നല്‍കി. ഭാവിയില്‍ പ്രമുഖമായ പല പത്രങ്ങളുടേയും ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇത്തരത്തില്‍ സൃഷ്ടിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഇടയുള്ളതിനാല്‍ ഗൗരവത്തോടെ ഈ പരാതി പരിഗണിക്കുമെന്ന് സൈബര്‍ സെല്ലും വ്യക്തമാക്കി.

കേരളത്തിലെ നൂറ് കണ്ക്കിന് ഡോക്ടര്‍മാര്‍ക്ക് മരുന്ന് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ പ്രതിമാസം ലക്ഷങ്ങളാണ് ലിവിഡസ് മരുന്ന് കമ്പനി കോഴയായി നല്‍കുന്നത്. ഗുണ നിലവാരം കുറഞ്ഞ മരുന്നുകളായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് വന്‍ പ്രതിഫലം കൊടുത്ത് മാത്രമാണ് കേരളത്തില്‍ കോടികളുടെ മാര്‍ക്കറ്റ് മരുന്ന് കമ്പനി പിടിച്ചെടുത്തത്. ലിവിഡസ് മരുന്ന് കമ്പനി കോഴകൊടുക്കുന്ന വാര്‍ത്ത വൈറലായതോടെ പല ഡോക്ടര്‍മാരും ഈ ഗുണ നിലവാരം കുറഞ്ഞ മരുന്നെഴുതാന്‍ മടിക്കുകയാണ്. മാര്‍ക്കറ്റ് നിലനിര്‍ത്താന്‍ പുതിയ പേരില്‍ മരുന്നിറക്കാനാണ് ഇപ്പോഴത്തെ ശ്രമം. അനാവശ്യമായി രോഗികളെ മരുന്ന് കഴിപ്പിക്കാന്‍ ഡോക്ടര്‍മാരെ പ്രലോഭിപ്പിച്ച് മരുന്ന് കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

d

Top