ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ഋ​ഷി സു​ന​ക്കിന് പരാജയം..ബ്രി​ട്ട​നെ ഇ​നി ലി​സ് ട്ര​സ് ന​യി​ക്കും! ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന മൂ​ന്നാ​മ​ത്തെ വ​നി​ത

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ മു​ന്‍​ധ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്കിന് പരാജയം.ബ്രി​ട്ട​നെ ഇ​നി ലി​സ് ട്ര​സ് ന​യി​ക്കും. ലി​സ് ട്ര​സി​ന് 81,326 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ ഋ​ഷി സു​ന​കി​ന് 60,399 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.
ബോ​റി​സ് ജോ​ണ്‍​സ​ന്റെ പി​ന്‍​ഗാ​മി​യാ​യി ലി​സ് ട്ര​സ് പ്രധാനമന്ത്രിയാകും . ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ന്ന അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്റെ ഫ​ല പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലി​സ് ട്ര​സ് വി​ജ​യി​യാ​യ​ത്.

ബ്രി​ട്ട​ന്റെ ച​രി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന മൂ​ന്നാ​മ​ത്തെ മാ​ത്രം വ​നി​ത​യാ​ണ് 47കാ​രി​യാ​യ ലി​സ് ട്ര​സ്.
നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍ നാ​ളെ സ്ഥാ​ന​മൊ​ഴി​യും.പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള അ​വ​കാ​ശ​​വാ​ദ​വു​മാ​യി ലി​സ് ട്ര​സ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യെ സ​ന്ദ​ര്‍​ശി​ക്കും. സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ലെ വേ​ന​ല്‍​ക്കാ​ല വ​സ​തി​യാ​യ ബാ​ല്‍​മോ​റി​ലാ​ണ് നി​ല​വി​ല്‍ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ള്ള​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോ​റി​സി​ന്റെ രാ​ജി​യും വി​ട​വാ​ങ്ങ​ല്‍ സ​ന്ദ​ര്‍​ശ​ന​വും ഇ​വി​ടെ​യെ​ത്തി​യാ​കും. 70 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യു​ള്ള രാ​ജ്ഞി​യു​ടെ അ​ധി​കാ​ര ച​രി​ത്ര​ത്തി​ല്‍ ഇ​തി​നോ​ട​കം 14 പേ​രെ അ​വ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

ഇ​തെ​ല്ലാം ന​ട​ന്ന​ത് ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ലെ ബാ​ല​മോ​റി​ല്‍ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക.ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ ബു​ധ​നാ​ഴ്ച​യോ ആ​കും പു​തി​യ പ്ര​ധാ​ന​മ​ന്ത്രി അ​ധി​കാ​ര​മേ​ല്‍​ക്കു​ക.

ബോ​റി​സ് ജോ​ണ്‍​സ​ന്‍ മ​ന്ത്രി​സ​ഭ​യി​ലെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഋ​ഷി സു​ന​കാ​ണ് സ​ര്‍​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി ആ​ദ്യം രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് 42 വ​യ​സ്സു​കാ​ര​നാ​യ ഋ​ഷി സു​ന​കി​നെ ധ​ന​മ​ന്ത്രി​യാ​യി ബോ​റി​സ് ജോ​ണ്‍​സ​ന്‍ നി​യ​മി​ച്ച​ത്.ഋ​ഷി, ഇ​ന്‍​ഫോ​സി​സ് സ്ഥാ​പ​ക ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​ആ​ര്‍. നാ​രാ​യ​ണ​മൂ​ര്‍​ത്തി​യു​ടെ മ​ക​ള്‍ അ​ക്ഷ​ത​യു​ടെ ഭ​ര്‍​ത്താ​വാ​ണ്.

പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ചാണ് ലിസ് ട്രസിന്റെ മുന്നേറ്റം. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.

മാർഗരറ്റ് താച്ചറും തെരേസ മേയും ആണ് ഇതു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തി വനിതകൾ. ഇവരുടെ പാത പിന്തുടർന്നാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. 2025 വരെയാണ് ലിസ് ട്രസിന്റെ കാലാവധി. മുൻ ധനമന്ത്രിയായി ഋഷി സുനക് ആദ്യ ഘട്ടങ്ങളിൽ മുന്നിട്ട് നിന്നെങ്കിലും പിന്നീട് നില മോശമായി. അഞ്ചാം ഘട്ടം പൂർത്തിയായപ്പോൾ ഋശഷി സുനകിന് 137 വോട്ടും ട്രസിന് 113 വോട്ടും ആണ് ഉണ്ടായിരുന്നത്.Liz Truss to travel to see the Queen at Balmoral for appointment as PM

Top