സ്വന്തം ലേഖകൻ
തിരുവനന്തപുരം:ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.ലോക്ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയ സാഹചര്യത്തിൽ അത്യാവശ്യ പ്രവർത്തനങ്ങൾക്കായി ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
ബാങ്കുകൾക്ക് നിലവിലുള്ളത് പോലെ മൂന്നുദിവസം പ്രവർത്തിക്കും. എന്നാൽ പ്രവർത്തി സമയം വൈകുന്നേരം അഞ്ച് വരെയാക്കി. ഇതിന് പുറമെ കയർ, കശുവണ്ടി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നൽകുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അഞ്ചു മണി വരെ പ്രവർത്തിക്കാം. വിദ്യാർത്ഥികൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടകൾ, തുണിക്കടകൾ, സ്വർണം, പാദരക്ഷ എന്നീ കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് അഞ്ചു മണിവരെ തുറന്നു പ്രവർത്തിക്കാം.
കള്ളു ഷാപ്പുകൾക്ക് കള്ള് പാഴ്‌സലായി നൽകാൻ അനുമതി നൽകി. പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ അവ മാറ്റുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം തുറന്നുപ്രവർത്തിക്കാം