അംഗവിച്ഛേദനം നടത്തിയവര്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആംപ്യൂട്ടി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: അവയവം മറിച്ചു മാറ്റപ്പെട്ട വ്യക്തികളും കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികളെ സഹായിക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആംപ്യൂട്ടി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ അമ്പിളി വിജയരാഘവന്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. എല്ലാ ചൊവ്വാഴ്ച്ചയും ഉച്ചയ്ക്ക് രണ്ട് മണി മുതലാകും ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

ശാരീരികമായി രോഗിയുടെ നില മെച്ചപ്പെടുത്തുന്നതിന് സഹായമൊരുക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്നും ശസ്ത്രക്രിയയിലൂടെ അവയവം മുറിച്ചുമാറ്റുന്നതിന് മുമ്പേ റാഹാബിലിറ്റേഷന്റെ ഭാഗമായി രോഗിക്ക് ബോധവത്കരണം നല്‍കുമെന്നും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെഎം മാത്യു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുനരധിവാസ പ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ട വിലയിരുത്തല്‍, സമഗ്ര പരിചരണം, ഫിസിക്കല്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, മാനസിക പിന്തുണ തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാണ്. പുനരധിവാസത്തിന്റെ വിവിധ ഘടത്തില്‍ രോഗിക്കും കുടുംബത്തിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പരിചരണത്തിനും പരീശീലനം ലഭിച്ച ഫിസിയാട്രിസ്റ്റ്, റീഹാബിലിറ്റേഷന്‍ മെഡിസിനില്‍ വൈദിഗ്ധ്യം നേടിയ ഡോക്ടര്‍, ഫിസിക്കല്‍ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, നഴ്‌സ്, പ്രോസ്‌തെറ്റിസ്റ്റ്‌സ്, ഓര്‍ത്തോടിസ്റ്റ്‌സ് എന്നിവരുടെ സേവനവും ക്ലിനിക്കില്‍ ഉണ്ടായിരിക്കും.കൂടുതല്‍ വിവിരങ്ങള്‍ക്ക്- 8111998186.

ഫോട്ടോ ക്യാപ്ഷന്‍: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ച ആംപ്യൂട്ടി ക്ലിനിക്കിന്റെ ഉദ്ഘാടനം ആശുപത്രി സിഒഒ അമ്പിളി വിജയരാഘവന്‍ നിര്‍വഹിക്കുന്നു.ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം മാത്യു, കണ്‍സള്‍ട്ടന്റ്, ഡോ. സക്കറിയ റ്റി സക്കറിയ, ഓര്‍ത്തോപീഡിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. വിജയമോഹന്‍ തുടങ്ങിയവര്‍ സമീപം.

Top