അര്‍ജുന്‍ ദൗത്യം ലോറി കണ്ടെത്തി?.പ്രതീക്ഷയുടെ വെളിച്ചം! മണ്ണ് മാറ്റിയപ്പോൾ കയറിന്റെ അവശിഷ്ടം കണ്ടെത്തി ?ഗോവയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധനക്കെത്തും

ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒമ്പതാം ദിവസമായ ഇന്നും തുടരുകയാണ്. മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ കയറിൻ്റെ അംശം അർജുൻ്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്ന് സംശയം.

അതേസമയം ഷിരൂരരിലെ മണ്ണിടിച്ചിലിലെ തെരച്ചിലിൽ കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തും. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ എത്തുന്നത്. ​ഗോവയിൽ നിന്നാണ് ഹെലികോപ്റ്റർ‌ എത്തുന്നത്. കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ട ഏരിയൽ സർവേ വൈകിട്ട് അഞ്ച് മണിയോടെ നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അർജുന് ആയി തെരച്ചിൽ തുടരുകയാണ്. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയിൽ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ ഷിരൂരിൽ എത്തിച്ചത്.

ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ ഇന്നത്തെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌ സിഗ്നൽ കിട്ടിയിരുന്നു.

Top