മണ്ണിടിച്ചിൽ: 12 പേരെ രക്ഷപ്പെടുത്തി; രാജമലയില്‍ 58 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍

ഇടുക്കി : ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്നും 58 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതര്‍. എട്ട് പേര്‍ മരിച്ചു. മണ്ണിടിച്ചിലിൽ പെട്ട 12 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇനിയും 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. 82 പേരുണ്ടായിരുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ച പ്രാഥമിക വിവരം.

ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൽപൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. എഴുപതോളം പേർ മണ്ണിനടിയിൽ കിടക്കുന്നതായാണ് സൂചന. പുറത്തെത്തിച്ചവരെ ടാറ്റ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ താണ്ടിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേക മെഡിക്കല്‍ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗത്തിനെയും നിയോഗിച്ചു. മണിക്കൂറുകളെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് എത്തിയത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ഏഴരയ്ക്ക് ശേഷമാണ് പുറംലോകം അപകടത്തെക്കുറിച്ച് അറിഞ്ഞത്. തോട്ടം തൊഴിലാളികളും ആദിവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി കിലോമീറ്ററുകളോളം നടന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.

പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യോമ സേനയുമായി ബന്ധപ്പെട്ടു. ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടുക്കിയിലുള്ള സംഘം രാജമലയിലേക്ക് പോകും. തൃശൂരില്‍ നിന്നുള്ള സംഘവും ഇടുക്കിയിലെത്തും.

നിലവിൽ എസ്‌റ്റേറ്റ് തൊഴിലാളികളാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പ്രദേശത്തേക്കുള്ള ഗതാഗതം താറുമാറായതിനാൽ ദുരന്തനിവാരണ സേന അടക്കമുള്ള രക്ഷാപ്രവർത്തന സംഘങ്ങൾ എത്തിച്ചേരുന്നതേയുള്ളു. രക്ഷാപ്രവർത്തനത്തിനായി പൊലീസും മറ്റ് സേനാ വിഭാഗങ്ങളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. രക്ഷാ പ്രവർത്തനത്തിന് സജ്ജീകരണം ഒരുക്കിയതായി മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്. ദേശിയ ദുരന്തനിവാരണ സേനയും പുറപ്പെട്ടിട്ടുണ്ട്. ഇടുക്കിയിൽ എയർലിഫ്റ്റിംഗിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.

അതേസമയം, മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലൻസുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശം നൽകിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.

Top