കടുത്തുരുത്തി: ലോട്ടറിയടിച്ച 65ലക്ഷം ഒന്നു കാണാന്‍ പോലും സാധിക്കാതെ യുവാവ് യാത്രയായി. വിന്‍- വിന്‍ ഭാഗ്യക്കുറിയില്‍ 65 ലക്ഷം അടിച്ച കോട്ടയം കടുത്തുരുത്തി സ്വദേശി കെ.പി സജി (37) പൊളളലേറ്റു മരിച്ചു.
വെല്‍ഡിംഗിനിടെ വെടിമരുന്നിനു തീപിടിച്ചാണ് അപകടം ഉണ്ടായത്.ലോട്ടറി വഴി ഭാഗ്യം എത്തിയതിന്റെ പിറ്റേന്നാണ് അപകടം ഉണ്ടായത്. ജൂലൈ 29 നാണ് വെല്‍ഡിങ് ജോലികള്‍ക്കിടെ മുറിയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിനു തീപിടിച്ച് ഗുരുതരമായി സജിക്ക് പൊളളലേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് സജിയെ മാറ്റിയിരുന്നുവെങ്കിലും ഇന്നലെ പുലര്‍ച്ചേ മരണമടയുകയായിരുന്നു. കഴിഞ്ഞയാഴ്ചത്തെ കേരള ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം സജിക്കായിരുന്നു ലഭിച്ചത്.
ജൂലൈ 25 നു നറുക്കെടുത്ത കേരള ലോട്ടറിയുടെ വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം സജിക്ക് ലഭിച്ചിരുന്നു. സമ്മാനം സജി ഏറ്റുവാങ്ങിയിരുന്നില്ല. അതിനു മുമ്പാണ് സജിയെ തേടി മരണം കവര്‍ന്നെടുത്തത്. ശാന്തയാണ് സജിയുടെ മാതാവ്. ഭാര്യ വെള്ളൂര്‍ മൂഴിക്കോട്ട് ജെസി. മക്കള്‍ അനുഷ, നിമിഷ. സംസ്‌കാരം നടത്തി. ടിക്കറ്റ് വെള്ളൂര്‍ അര്‍ബന്‍ ബാങ്കില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.