65 ലക്ഷം അടിച്ചു; ടിക്കറ്റുമായി സുഹൃത്ത് മുങ്ങി

ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി സുഹൃത്ത് തട്ടിയെടുത്തെന്ന് പരാതി. അസം സ്വദേശിയായ സുശീലനാണ് 65 ലക്ഷം രൂപയുടെ ഒന്നാം സമ്മാന ലോട്ടറി അടിച്ചത്. ഇത് നിലമ്പൂര്‍ സ്വദേശി മിഖ്ദാദ് തട്ടിയെടുത്തെന്നാണ് പരാതി. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡിസംബര്‍ 10ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയില്‍ ആണ് സുശീല്‍ എടുത്ത ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചത്.

കോട്ടയം അമ്മഞ്ചേരിയിലെ ഐസിഎച്ച് ആശുപത്രിയിലെ ജീവനക്കാരനായ സുശീല്‍ കോട്ടയം നഗരത്തില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ഒരേ നമ്പറിലുള്ള 12 ടിക്കറ്റുകള്‍ സുശീല്‍ എടുത്തിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് മാറി പണമാക്കാന്‍ സുശീലിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാലാണ് കാന്റീനില്‍ അപ്പം എത്തിക്കുന്ന നിലമ്പൂര്‍ സ്വദേശി മിഖ്ദാദിന്റെ സഹായം തേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയിലെ ബാങ്ക് അക്കൗണ്ടില്‍ ലോട്ടറി ഏല്‍പിച്ച് പണം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത മിഖ്ദാദ് ലോട്ടറി ടിക്കറ്റുമായി കടന്നുകളയുകയായിരുന്നു. കബളിപ്പിക്കപ്പെട്ട സുശീല്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. മിഖ്ദാദിന്റെ നമ്പറിലേക്ക് പോലീസ് വിളിച്ചുനോക്കിയെങ്കിലും പ്രതികരിച്ചില്ല. നിലമ്പൂരില്‍ എവിടെയോ മിഖ്ദാദ് ഒളിവില്‍ കഴിയുകയാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Top