കൊച്ചി:സെക്സ് ജീവിതത്തിൽ പ്രധാനമാണ് .അതുപോലെ തന്നെ സ്നേഹവും .അവിടെ പ്രായവും സദാചാര ബോധവും ഉണ്ടാകാറില്ല .പല പ്രശ്‌നങ്ങള്‍ കൊണ്ട് കുടുംബബന്ധങ്ങള്‍ ശിഥിലമാകാറുണ്ട്. മക്കള്‍ മൂലമോ മാതാപിതാക്കള്‍ മൂലമോ പുറത്തു നിന്നുള്ള ചിലരുടെ ഇടപെടല്‍ മൂലമോ ഒക്കെ അതു സംഭവിക്കാം. ചില മക്കളുടെ നിശ്ചയദാര്‍ഢ്യം പലപ്പോഴും തകര്‍ച്ചയെ അതിജീവിക്കാന്‍ സഹായകമാവും. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കലാ മോഹന്‍. തന്റെ ഫേ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കലാമോഹന്‍ ഇക്കാര്യം പങ്കുവച്ചത്.
കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
എന്റെ മക്കള്‍ ഇങ്ങനെ ആകണം, എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ആകണം, എന്റെ സഹോദരനും സഹോദരിയും ഇങ്ങനെ മാത്രമേ ആകാവൂ തുടങ്ങിയ നിബന്ധനകള്‍ വാശി പിടിക്കുന്ന രക്ത ബന്ധങ്ങളുടെ ഇടയ്ക്ക് ഇങ്ങനെയും ചില കഥകള്‍.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
എനിക്ക് മൂന്നല്ല.നാലാണ് അനിയത്തിമാരെന്നു ഞാന്‍ അങ്ങ് കരുതികൊള്ളാം മിസ്സ്..’ ‘ഈ വാക്കുകള്‍ എനിക്കെന്നും ഒരു നോവാണ്. .നാലാമത്തെ അനിയത്തി ആയിട്ട് കൂട്ടാമെന്നു അവന്‍ പറഞ്ഞത് അവന്റെ അമ്മയെ ആണ് .സംഭവം ഇങ്ങനെ ആണ്……..
.
.ഒരു ഉച്ചനേരത്ത് പരിചയമുള്ള ഒരു സ്ത്രീ , അത്യാവശ്യം ഒരു കാര്യം എന്ന് പറഞ്ഞു വിളിച്ചതാണ് എന്നെ.. അവിടെ വെച്ചാണ് അവന്റെ അമ്മയെ ഞാന്‍ ആദ്യം കാണുന്നത്.
.നാല്പത്തിയഞ്ചു വയസ്സ് വരുമെങ്കിലും തോന്നിക്കില്ല..അവരെ കൂടാതെ ഒരു ചെറുപ്പക്കാരന്‍ കൂടി അവിടെ ഉണ്ട്..അതവരുടെ കാമുകന്‍ ആണ്..മുപ്പതു വയസ്സുണ്ടാകും.
.”വിവാഹജീവിതത്തില്‍ അങ്ങേയറ്റം അനുഭവിച്ചതാ ഞാന്‍..നാല് മക്കളേം തന്നിട്ട് അയാള് എന്നെ ഉപേക്ഷിച്ചു വേറെ പോയി..ഇവന്‍ എന്റെ ജീവിതത്തില്‍ എത്തിയതിനു ശേഷമാണു ഞാന്‍ ചിരിച്ചത്..എന്റെ ശരീരവും മനസ്സും ഒരേപോലെ ഇവന് കൊടുത്തു..എന്റെ ശമ്പളം മുഴുവന്‍ അവന്റെ കയ്യിലാ ഞാന്‍ കൊടുത്തിരുന്നത്..’; ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ ആണ് ആ സ്ത്രീ.,. .കാമുകന് ശബ്ദമില്ല.”എന്നെ നശിപ്പിക്കരുത്..ഇത്രയും പ്രായം ഉള്ള നിങ്ങളെ ഞാന്‍ എങ്ങനെ വിവാഹം കഴിക്കും..”കരയുക ആണ് പാവം നിഷ്‌കളങ്കനായ അവന്‍! കല്യാണം ഉറപ്പിച്ചിരിക്കുക ആണ് എന്റെ..!
..എന്നെ രക്ഷിക്കണം..കാശു ഞാന്‍ എങ്ങനെങ്കിലും കൊടുത്തോളം. ശമ്പളത്തിന്റെ കാര്യമല്ല.ഈ പറയുന്നത്.വേറെ ഒരു 5 ലക്ഷം കൊടുത്തിട്ടുണ്ട്..ലോണ്‍ എടുത്തിട്ട് ..അതെങ്കില്‍ അത് തിരിച്ചു വാങ്ങി കൊടുക്കണം എന്ന് എനിക്കും തോന്നി..
..എല്ലാ നഷ്ടവും സ്ത്രീയ്ക്ക് മാത്രമാകരുതലോ .പക്ഷെ ഇവിടെ ഈ സ്ത്രീയ്ക്ക് അതൊന്നും വേണ്ട,.,അവനെ മതി..ഭ്രാന്തമായ ചേഷ്ടകളും സംസാരങ്ങളും കൊണ്ട് അവര്‍ ഞങ്ങളെ ഒക്കെ ഭയപെടുത്തുക ആണ്.
.ഇവരുടെ വീട്ടില്‍ പറയണം..”അയ്യോ..അത് പറ്റില്ല..അമ്മയും അച്ഛനും പെണ്‍മക്കളും ഉണ്ടവിടെ….പിന്നെ മകനാണ്..അവനോടു എങ്ങനെ..? എന്നെ വിളിച്ച് കൊണ്ട് പോയ സ്ത്രീ പറഞ്ഞു. .അവസാനം അവരുടെ വീട്ടില്‍ വിളിച്ചു പറഞ്ഞു അച്ഛനെത്തി .. കൂടെ അവരുടെ മകനും..അവനെ കണ്ടു ഞാന്‍ വല്ലാതായി..എനിക്കറിയാം..അവനെ! .ഞാന്‍ പഠിപ്പിച്ചതാണ്..മിടുക്കന്‍ കുട്ടി.. എന്ത് കുരുത്തക്കേടാണ് അവള്‍ ഒപ്പിച്ചത്..? അച്ഛന്റെ ഈ ചോദ്യം നാല്‍പ്പതു വയസ്സിനു മേല്‍ പ്രായമുള്ള മകളെ പറ്റിയാണ്..അത് കേട്ടുകൊണ്ട് നില്‍ക്കുന്നത് അവരുടെ മകനും..
അച്ഛനോട് സംസാരിക്കുമ്പോ ഞാന്‍ അവന്റെ മുഖത്ത് നോക്കിയതേയില്ല. പക്ഷെ എനിക്ക് കാണാം..അവന്റെ കണ്ണുകള്‍ സൂക്ഷ്മമായി എന്നെ നോക്കുക ആണെന്ന്,. .തിരിച്ചു വീട്ടിലേയ്ക്കുള്ള വഴിയില്‍ കാറില്‍ ഇരിക്കുമ്പോ അവന്റെ ഫോണ്‍ എനിക്ക് വന്നു. ”.മിസ്സ് ഇത് ഞാന്‍ ആണ്..അമ്മയുടെ പ്രശ്നം എന്താണെന്നു എനിക്ക് അറിയാം..ഞാന്‍ അമ്മുമ്മയുമായിട്ടു മിസ്സിന്റെ വീട്ടില്‍ വന്നോട്ടെ,.?
.വൈകുന്നേരം അമ്മുമ്മ ഒന്നിച്ചു അവനെന്നെ കാണാന്‍ എത്തി.. ..” എന്റെ മോള്‍ടെ ജീവിതം ഒരു ദുരന്തമാണ് കുഞ്ഞേ..അവന്‍ നാല് മക്കളെ കൊടുത്തതല്ലാതെ ഒന്നും അവള്‍ക്കു വേണ്ടി ചെയ്തിട്ടില്ല.അത് പോട്ടെ..ക്യാഷ് ഞങ്ങള്‍ക്കുണ്ട്.പക്ഷെ , അവന്റെ ശാരീരികവും മാനസികവുമായ പീഡനം ..അത് അവള്‍ സഹിക്കവന്ന്നതില്‍ ഏറെ സഹിച്ചതാ..”
‘എന്നാലും കുഞ്ഞേ ..എന്ത് പ്രശ്നമാണെങ്കിലും ഇതാണോ അവള്‍ ചെയ്യേണ്ടത്..? ആ വാക്കുകളില്‍ എല്ലാമുണ്ട്..അവര്‍ക്കറിയാം..മകളുടെ പ്രണയ കഥ..ഞാന്‍ അവനെ നോക്കി.
എനിക്കെല്ലാം അറിയാം,,മിസ്സ്..”” മിസ്സിനറിയോ എന്റെ ‘അമ്മ എനിക്കിച്ചിരി ചോറ് വിളമ്പി തന്നിട്ട് എത്ര നാളായെന്നു..?എന്നെ ഒന്ന് ചേര്‍ത്ത് പിടിച്ചിട്ടു എത്രയോ യുഗങ്ങള്‍ ആയ പോലെയാ..”
ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും അവന്റെ വാക്കുകള്‍ എന്നെ പൊള്ളിച്ച് കൊണ്ടേയിരുന്നു.. എനിക്ക് മൂന്നു അനിയത്തി മാരുണ്ട്… എന്റെ പഠിത്തം ഏതാണ്ട് തീരാറായി..ഇതൊന്നും ഇപ്പൊ അമ്മയ്ക്ക് ഓര്‍മ്മയേ ഇല്ല..ഒരു 20 വയസ്സുകാരന്‍ ഇതിനപ്പുറം പക്വതയോടെ സംസാരിക്കാന്‍ പറ്റുമോ..?
അമ്മ ഒരു സുഖവും ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല.എന്റെ ഓര്‍മ്മയില്‍ മുഴുവന്‍ ആ മനുഷ്യന്‍ അമ്മയെ ഉപദ്രവിക്കുന്നതാ..”സ്ത്രീ എന്ന നിലയ്ക്ക് ‘അമ്മ അനുഭവിച്ചതിനു കണക്കില്ല..”അതിശയത്തോടെ ഞാന്‍ അവനെ നോക്കി..’ അമ്മ എന്നതില്‍ ഉപരി അവന്‍ ഒരു സ്ത്രീയുടെ പക്ഷം നിന്ന് സംസാരിക്കുകയാണ്. .ആദ്യമായി ഞാന്‍ ഇത്തരം ഒരു അനുഭവത്തെ നേരിടുന്നത്..”കാര്യം കണ്ടു അവന്‍ ഉപേക്ഷിച്ചു കളഞ്ഞു..ഇത്തരം ബന്ധങ്ങള്‍ ഒക്കെ ഇങ്ങനല്ലേ മിസ്സെ..”
”
അമ്മയുടെ മാനസികാവസ്ഥ എങ്ങനെയാ..സൈക്കിയാട്രിസ്റ് നെ കാണിക്കണോ? ഞങ്ങള്‍ക്ക് ഞങ്ങളുടെ അമ്മയെ വേണം….അമ്മയെങ്കിലും വേണ്ടേ എനിക്ക്..?’
എന്റെ അമ്മയെ ഞാന്‍ കുറ്റം പറയില്ല.. ”നിസ്സഹായായ ഒരു സ്ത്രീയുടെ അവസ്ഥ മുതലെടുത്ത് അവരെ ഈ നിലയില്‍ എത്തിച്ച അവനെ വെറുതെ വിടാന്‍ പാടില്ലാത്തതാണ്..പക്ഷെ എന്റെ കുടുംബത്തിന് എന്നെ വേണം..”
കാശൊക്കെ കൊടുത്ത് പ്രശ്നം ഒതുക്കി എന്ന് അറിഞ്ഞു.. പിന്നീട് ഞാന്‍ അവരെ കണ്ടിട്ടില്ല..പക്ഷെ എന്റെ ഉള്ളില്‍ എന്നും അവനുണ്ട്.. നാളെ ഈ ഇരുപതു വയസ്സ് കാരന്റെ ജീവിതത്തില്‍ ഒരു കാമുകിയോ ഭാര്യയോ ഒക്കെ കടന്നു വരും.. ആ പെണ്‍കുട്ടി..അവള്‍ ആരായാലും ഭാഗ്യവതി അല്ലെ..? അവനെ പ്രസവിക്കാന്‍ ഭാഗ്യം ചെയ്ത അമ്മയോട് വല്ലാത്ത അസൂയ തോന്നാറുണ്ട്..ഈ മകനെ പ്രസവിക്കാന്‍ കഴിഞ്ഞ അവരുടെ അത്രയും പുണ്യം ആര്‍ക്കുണ്ട്..?
ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റണം.. ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പറ്റണം.. ചത്തപോലെ ഭയന്ന് കാലം മുന്നോട്ടു കൊണ്ട് പോയിട്ട് എന്ത് കാര്യം
കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്