വല്യമ്മയുടെ വീട്ടിൽ ചക്കപറിക്കാൻ പോകണം സാറെ..! വല്യമ്മയെ പൊലീസ് വിളിച്ചപ്പോൾ അവിടെ ചക്കയുമില്ല മാങ്ങയുമില്ല :ലോക് ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ യുവാവിനെ തിരിച്ചയച്ച് പൊലീസ്

സ്വന്തം ലേഖകൻ

കാസർഗോഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരും ഏറെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം കാസർകോട് ഇത്തരത്തിൽ കറങ്ങി നടന്ന യുവാവിന്റെ സത്യവാങ് മൂലം കണ്ട് പൊലീസ് ശരിക്കും അമ്ബരന്നപോയി. ‘വല്യമ്മയുടെ വീട്ടിൽ ചക്ക പറിക്കാൻ പോകണം’ എന്നാണ് സത്യവാങ്മൂലത്തിൽ എഴുതിയിരുന്നത്.

വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് സത്യവാങ്ങ്മൂലം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലീസ് വല്യമ്മയുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചതോടെ, അവിടെ ചക്ക ഇല്ലെന്ന് മനസിലായി. ഇയാൾ അനാവശ്യമായി പുറത്തിറങ്ങിയതാണെന്ന് മനസിലായതോടെ പൊലീസ് മടക്കി അയക്കുകയായിരുന്നു.

പലപ്പോഴും സത്യവാങ്മൂലത്തിലെ വസ്തുതകൾ തെരഞ്ഞു പോകാൻ പൊലീസ് മെനക്കെടാറില്ല. എന്നാൽ ചിലപ്പോഴെങ്കിലും സത്യവാങ്മൂലം വിശദമായി പരിശോധിച്ച് ചുറ്റിക്കറങ്ങാനിറങ്ങിയ ആളുകളെ പൊലീസ് തിരിച്ചയയ്ക്കുന്നുമുണ്ട്.

Top