സംസ്ഥാന പൊലീസ് സേനയിൽ കൂട്ടസ്ഥലം മാറ്റം :സ്ഥലംമാറ്റപ്പെടുന്നത് 20 പൊലീസ് ജില്ലകളിലായി 3000 പൊലീസുകാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ കൂട്ട സ്ഥലംമാറ്റം. ഇത് സംബന്ധിച്ച ഉത്തരവ് ഉടനടി നടപ്പാക്കാൻ ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടു. ഇതോടെ 20 പൊലീസ് ജില്ലകളിലുമായി 30,000 പൊലീസുകാർക്കായിരിക്കും സ്ഥലംമാറ്റം ലഭിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ ഏപ്രിൽ, മേയ് മാസത്തിലാണ് സ്ഥലംമാറ്റം. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പായതിനാൽ ഇത് നടക്കാതെ വരികെയായിരുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലംമാറ്റമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

സ്ഥലംമാറ്റം നടപ്പാക്കാൻ ഡി.ജി.പി അനിൽകാന്ത് കഴിഞ്ഞ എട്ടിന് ജില്ലാ പൊലീസ് മേധാവികൾക്ക് വയർലെസ് സന്ദേശം നൽകുകയായിരുന്നു. കൊല്ലം റൂറലിൽ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.

സ്‌റ്റേഷനുകളിൽ മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫീസർമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ 14നകം അവരുടെ താത്പര്യം അറിയിക്കാൻ മേഖലാ ഐ.ജിമാർ നിർദ്ദേശിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് ഓപ്ഷനുകൾ നൽകാം.എന്നാൽ കൊല്ലം റൂറലിൽ പൊലീസുകാർ നൽകിയ ഓപ്ഷനുകളൊന്നും പരിഗണിക്കപ്പെട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മാറ്റപ്പെട്ട എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നിവരെ പഴയ സ്ഥലത്തു മടക്കി നിയമിച്ചിരുന്നു.

Top