കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി ലൂസിഫറിന്റെ റിപ്പോര്‍ട്ട് പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ലൂസിഫറിന്റെ മുന്നേറ്റം. ആദ്യ ദിനം 13.92 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം 6.88 കോടി നേടി.

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 33 ലക്ഷം രൂപയാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. യുഎഇ ജിസിസിയില്‍ 6.3 കോടി രൂപയും അമേരിക്കയില്‍ 41 ലക്ഷവും ലൂസിഫര്‍ നേടി. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. രണ്ടാം ദിവസമായ ഇന്ന് കേരളത്തില്‍ നിന്നും 5.26 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കി. കേരള പ്രൊഡ്യൂസേഴ്‌സിന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു. നായിക മഞ്ജു വാര്യർ. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവർ മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നു. റിലീസ് ആയി ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ലൂസിഫർ കയറിപ്പറ്റിയിട്ടുണ്ട്. ഇതോടു കൂടി 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വിരാജ് സ്വന്തമാക്കി.

മോഹൻലാൽ എതിരാളികളെ അടിച്ചു നിരത്തുന്ന ലൂസിഫറിലെ ആക്ഷൻ രംഗം. അകമ്പടിയായി വന്ന തട്ടുപൊളിപ്പൻ ഗാനം ‘കടവുളെ പോലെ…’ ഇക്കഴിഞ്ഞ ദിവസമാണ് ലിറിക്കൽ വീഡിയോ ആയി യൂട്യൂബിലെത്തിയത്. ഗാനം ഇപ്പോൾ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആണ്. ഏഴു ലക്ഷത്തിലധികം പേർ ഇതിനോടകം ഗാനം കണ്ടു കഴിഞ്ഞു. ലോഗന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ദീപക് ദേവ്. മുൻപും മലയാളം ഗാനങ്ങൾ ആലപിച്ച കാർത്തിക് ആണ് ഗായകൻ. ചിത്രത്തിലെ രണ്ടു പ്രധാന സംഘട്ടന രംഗങ്ങളിലും പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത് ഗാനങ്ങളാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ഉഷ ഉതുപ് മലയാളത്തിൽ മടങ്ങി വന്നതും ലൂസിഫറിലൂടെയാണ്.

Top