ലൂസിഫറെ വെടിവെച്ചുകൊന്നു കാനിലാക്കി: പൃഥ്വിരാജിനെ ചിരിപ്പിച്ച ആ കമന്റ് വൈറല്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലക്ഷ്വദ്വീപില്‍ വച്ച് ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ച് അവിടെ വച്ച് പാക്ക് അപ്പ് പറഞ്ഞുവെന്ന് പൃഥ്വി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. പൃഥ്വിയുടെ ഇംഗ്ലീഷിലുള്ള പോസ്റ്റ് മലയാളത്തിലേക്ക് തര്‍ജമ ചെയ്തു കൊണ്ടുള്ള ഒരു രസികന്‍ കമന്റാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്.

പൃഥ്വിയുടെ പോസ്റ്റ് ഇങ്ങനെ….
At 4.30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of Lucifer. It’s a wrap!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിന് താഴെ ഒരു ആരാധകന്‍ ഇട്ട കമന്റ് ചുവടെ….

‘ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ.’

 

 

തമാശരൂപത്തില്‍ ഒരു ആരാധകന്‍ എഴുതിയ ഈ കമന്റ് പൃഥ്വി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതോടെ നിമിഷങ്ങള്‍ക്കകം സംഭവം വൈറലാവുകയായിരുന്നു.

Top