മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയുടെ കൈപുണ്യം!രുചികരമായ വിഭവത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

കൊച്ചി:ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒന്നിച്ച സൗഹൃദത്തിലാണ് നടന്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കുടുംബങ്ങള്‍. ലൂസിഫറിന്റെ ചിത്രീകരണത്തിന് ശേഷം ഇരുതാരകുടുംബങ്ങളും ഒത്തുകൂടുന്നതും ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതുമൊക്കെ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും താരകുടുംബങ്ങള്‍ ഒത്തുകൂടിയെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമാണ് പൃഥ്വിരാജ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പ്ലേറ്റില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ ആണെങ്കിലും അതിന് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം.

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയായിരുന്നു രുചികരമായ ഭക്ഷണം പൃഥ്വിരാജിനും സുപ്രിയയ്ക്കും വേണ്ടി ഉണ്ടാക്കിയത്. ‘ഓറിയന്റല്‍ സ്‌റ്റൈലില്‍ തയ്യാറാക്കിയ കാളാഞ്ചി അഥവ സീ ബാസ് ആണ് ചോറിനൊപ്പം സുചിത്ര പൃഥ്വിരാജിന് വിളമ്പിയത്. സുചിത്ര മോഹന്‍ലാല്‍ പാചകം ചെയ്ത് തന്നതാണെന്നും പാചക വൈദഗ്ധ്യത്തില്‍ ഒരു ജെന്റിമാന്‍ അവരെ വിവാഹം കഴിച്ചിരിക്കുന്നതിനാല്‍ നന്നായി പാകം ചെയ്യുന്നുണ്ടെന്നായിരുന്നു സുചിത്ര മോഹന്‍ലാലിന്റെ കുക്കിങ്ങിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൃഥ്വിയുടെ പോസ്റ്റ് വളരെ പെട്ടെന്നാണ് തരംഗമായത്. വളരെ രുചികരമായിരുന്നു എന്ന കമന്റുമായി സുപ്രിയ മേനോനും എത്തിയിരുന്നു. അതേ സമയം താരങ്ങളെ ഫോട്ടോയില്‍ കാണാത്തതിന്റെ നിരാശയും ആരാധകര്‍ പ്രകടിപ്പിച്ചു. പുതിയ സിനിമയുടെ ചര്‍ച്ചകളുടെ ഭാഗമായിട്ടാണോ ഈ ഒത്തുചേരല്‍ എന്നാണ് ഭൂരിഭാഗം പേര്‍ക്കും ചോദിക്കാനുള്ളത്. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സിനിമയുടെ ചിത്രീകരണ തിരക്കുകളില്‍ നിന്നും മാറി വീട്ടില്‍ തന്നെ കഴിയുകയാണ് പൃഥ്വിരാജും മോഹന്‍ലാലും.

കൊവിഡ് പ്രതിസന്ധി തുടങ്ങുന്നതിന് മുന്‍പ് ചെന്നൈയിലായിരുന്ന മോഹന്‍ലാലിന് നാട്ടിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല. പിറന്നാള്‍ ദിനത്തില്‍ പോലും കൊച്ചിയിലുള്ള അമ്മയുടെ അടുത്ത് എത്താന്‍ കഴിഞ്ഞില്ലെന്ന കാര്യം താരം വെളിപ്പെടുത്തിയിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ മാസമായിരുന്നു മോഹന്‍ലാലും ഭാര്യ സുചിത്രയും കേരളത്തിലെത്തിയത്. പതിനാല് ദിവസത്തെ ക്വാറന്റൈന് ശേഷമായിരുന്നു ഇരുവരും വീട്ടിലേക്ക് എത്തിയത്. ഇനി പുതിയ സിനിമകളുടെ ചര്‍ച്ച ഉടന്‍ ആരംഭിക്കുമോ എന്നതിനെ കുറിച്ചറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്.

Top