പൃഥ്വി അഹങ്കാരിയല്ല; കഷ്ടകാലത്തില്‍ കൂടെ നിന്ന നന്‍പന്‍: പൃഥ്വിരാജുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബാല

മലയാള സിനിമയിലെ അഹങ്കാരിയാണ് പൃഥ്വിരാജെന്ന് പരക്കെ ആക്ഷേപമുണ്ട്. അങ്ങനെ പറഞ്ഞവരെക്കൊണ്ട് തന്നെ അത് തിരുത്തി പറയിപ്പിക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞിട്ടുമുണ്ട്. പലതും തുറന്നു പറയുന്നതുകൊണ്ടാകാം തനിക്ക് ആ പേര് കിട്ടിയതെന്ന് പൃഥ്വി തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പൃഥ്വിരാജിന് അഹങ്കാരമാണെന്നും ജാഡയാണെന്നുമൊക്കെ പറയുന്നവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ബാല. തന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ സഹായിച്ചത് പൃഥ്വിയാണെന്നും ബാല വെളിപ്പെടുത്തി.

‘ഒരുപാട് പേര്‍ പൃഥ്വിക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നുമെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അവന്‍ വളരെ സത്യസന്ധനാണ്, നല്ല മനുഷ്യനും. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ ഒപ്പം നിന്നത് അവനാണ്. ‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്ന നന്‍പനാണ് പൃഥ്വി’-ബാല പറഞ്ഞു.

Top