പൃ​ഥ്വി​രാ​ജും സം​ഘ​വും കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി. സ്വ​യം കാ​റോ​ടി​ച്ച് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ.14 ദിവസം ക്വാറന്റൈനില്‍

കൊച്ചി: കൊറോണ മൂലം ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി. സംവിധായകന്‍ ബ്ലെസി അടക്കം 58 പേരാണ് സംഘത്തിലുള്ളത്. “ആ​ടു ജീ​വി​തം’ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ മുഴുവൻ കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് 58 അം​ഗ സം​ഘം കൊ​ച്ചി​യി​ൽ വ​ന്നി​റ​ങ്ങി​യ​ത്. ഇ​വ​രെ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ ഒ​രു​ക്കി​യ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് പൃ​ഥ്വി​രാ​ജി​നെ മാ​റ്റി​യ​ത്. സ്വ​യം കാ​റോ​ടി​ച്ചാ​ണ് താ​രം നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച സി​നി​മാ സം​ഘം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.

കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്ന സ​മ​യ​മാ​ണ് സി​നി​മ സം​ഘം ജോ​ര്‍​ദ്ദാ​നി​ലെ​ത്തി​യ​ത്. അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഷൂ​ട്ടി​ങ് അ​നു​മ​തി ല​ഭി​ക്കാ​തെ സം​ഘം അ​വി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ത​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ പൃ​ഥ്വി​രാ​ജ് ആ​രാ​ധ​ക​രെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

Top