ലാലേട്ടന് വേണ്ടി വഴിമാറിക്കൊടുത്ത് പൃഥ്വി; വൈറലായി വീഡിയോ

മോഹന്‍ലാല്‍ , പൃഥ്വിരാജ് ആരാധകര്‍ ഏറെ ആവേശത്തിലാണ്. ലൂസിഫര്‍ തിയേറ്ററിലെത്താന്‍ ഇനി വിരലിലെണ്ണാനുള്ള ദിവസങ്ങള്‍ മാത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ റിലീസിന് ഒരുങ്ങുകയാണ്. വര്‍ഷങ്ങളായുള്ള പൃഥ്വിയുടെ ആഗ്രഹമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഒരു സിനിമ സംവിധാനം ചെയ്യണം എന്നു മാത്രമല്ല മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്നതും പൃഥ്വിയുടെ സ്വപ്‌നമായിരുന്നു. ലൂസിഫര്‍ പൃഥ്വിരാജിന് ഇരട്ടി മധുരമാണ്. മോഹന്‍ലാലിനോടുള്ള ആരാധന താരം പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ലാലേട്ടനോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് കാണിച്ചു തരികയാണ് പൃഥ്വിരാജ്. മോഹന്‍ലാലിന് വേണ്ടി വഴിമാറിക്കൊടുക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൃഥ്വിരാജിന്റെ പോസ്റ്റര്‍ തരംഗമാവുന്ന ഈ സമയത്ത് തന്നെ ലൂസിഫറിന്റെ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മോഹന്‍ലാലിന്റെ ആരാധക ഗ്രൂപ്പുകളിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി ലൂസിഫറിലെ താരങ്ങളെല്ലാം എത്തിയൊരു ചടങ്ങായിരുന്നു ഇത്. റെഡ് കാര്‍പ്പറ്റിലൂടെ താരങ്ങള്‍ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. പൃഥ്വിരാജ് മുന്നില്‍ നടക്കുന്ന സമയത്ത് മോഹന്‍ലാലും കടന്നു വരുന്നുണ്ടായിരുന്നു. ലാലേട്ടനെ കണ്ടതോടെ പൃഥ്വി ഒരു വശത്തേക്ക് മാറിനിന്നു. തുടര്‍ന്ന് അദ്ദേഹം മുന്നില്‍ പോയ ശേഷമാണ് പൃഥ്വി നടന്നത്.ആരാധകരുടെ ആര്‍പ്പുവിളിയും ആവേശവും കണ്ടതോടെയാണ് പൃഥ്വി ഇങ്ങനെ ചെയ്തത്. ഒരു യഥാര്‍ത്ഥ ലാലേട്ടന്‍ ഫാന്‍ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Top