‘ലോകനേതാക്കള്‍ വരുമ്പോള്‍ പടുതകെട്ടി മറയ്‌ക്കേണ്ട അശ്രീകരങ്ങളാണോ ഇന്ത്യാ രാജ്യത്തെ പൗരന്മാര്‍’; എം എ ബേബി ചോദിക്കുന്നു

ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ താമസിക്കുന്ന ചേരികള്‍ കെട്ടിമറച്ചിരിക്കുകയാണ്. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യര്‍ ആണ് എല്ലാവരുമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി.

എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡെല്‍ഹിയിലെ പാവപ്പെട്ടവര്‍ താമസിക്കുന്ന ചേരികള്‍ ഇതുപോലെ കെട്ടിമറച്ചിരിക്കുകയാണ്. നിങ്ങളെ ആരും കാണാന്‍ പാടില്ല, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവര്‍ എന്നു പറയുന്നതിലും പൗരാവകാശ ലംഘനം എന്തുണ്ട്!
നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യര്‍ ആണ് ഇവരും! വരുന്ന അതിഥികള്‍ കാണാതെ പടുതകെട്ടി മറയ്‌ക്കേണ്ട അശ്രീകരങ്ങള്‍ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരര്‍ എന്ന് പറയുന്നത്ര അപമാനിക്കല്‍ വേറെ എന്താണ്!
തെരുവില്‍ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയും ഒക്കെ പൊലീസ് പിടികൂടി ഡെല്‍ഹിക്ക് വെളിയില്‍ കൊണ്ടു വിട്ടു. തെരുവ് നായ്ക്കളെയും! ഈ മനുഷ്യര്‍ക്ക് കൊടുക്കുന്ന വിലയില്‍ നിന്ന് കാണണം പാവപ്പെട്ടവരോട് മോദിയുടെ സമീപനം.
ഈ മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ആയിരിക്കും.

Top