തിരുവനന്തപുരം: താനും പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ഭാഗമായിരുന്നുവെന്ന് എംഎ ബേബിയുടെ തുറന്ന് പറച്ചില്‍. നേരത്തെ സിപിഎം വിമതരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ജനശക്തി വാരികയിലാണ് എംഎ ബേബിയുടെ അഭിമുഖം പ്രസിദ്ധികരിച്ചിരിക്കുന്നത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയ വിഭാഗീയതയെന്ന തെറ്റില്‍ ഒരു ഘട്ടത്തില്‍ താന്‍ പങ്കാളിയായിരുന്നുവെന്ന് ഏറ്റുപറയുകയാണെന്നാണ് അദ്ദേഹം പറയുന്നത്. പഴയരീതിയില്‍ ഇനി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ല.’ ആര്‍. ബാലകൃഷ്ണപിള്ളക്ക് പൊതുസമൂഹത്തിലുള്ള വിശ്വാസ്യതക്കുറവ് സി.പി.എമ്മും എല്‍.ഡി.എഫും കണ്ടില്‌ളെന്ന് നടിക്കുന്നത് ഒട്ടും ശരിയല്‌ളെന്നതില്‍ ഒരു സംശയവുമില്‌ളെന്നും ബേബി ചൂണ്ടിക്കാട്ടുന്നു. സംസാരിക്കുമ്പോള്‍ ശക്തമായ വിമര്‍ശം ഉന്നയിക്കുമ്പോള്‍ തന്നെ അത് സമൂഹത്തിന് സ്വീകരിക്കാന്‍ കഴിയുന്ന പദങ്ങള്‍ ഉപയോഗിച്ചാവണം. ഒരാളുടെ ഹൃദയത്തെ വേദനിപ്പിച്ചുകഴിഞ്ഞാല്‍ അത് പാടായി മനസ്സില്‍ കിടക്കും. സ്വന്തം കുറവുകള്‍ കണ്ടത്തെി തിരുത്തുകയാണ് ആദ്യം വേണ്ടതെന്നും ബേബി പറയുന്നു
തെറ്റ് തെറ്റാണെന്ന് സമ്മതിക്കേണ്ടത് കമ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്തമാണ്. സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്തിയ വിഭാഗീയതയെന്ന തെറ്റില്‍ പങ്കാളിയായ ഒരാളാണ് താനെന്ന് പറയുന്നതിനൊപ്പം നേതാക്കളുടെ അനുചിത പദപ്രയോഗങ്ങളുടെ പേരില്‍ പിണറായി വിജയനെതിരെ ഒളിയമ്പും തൊടുത്തുവിടുന്ന അഭിമുഖം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി കഴിഞ്ഞു.
‘ഇടതുപക്ഷം കൂടുതല്‍ ജനകീയമായി അടിത്തട്ടിലേക്ക് നിരന്തരം ഇറങ്ങിച്ചെന്ന് നിസ്വരുടെ ജീവിതപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കരുതലോടെ ചെവികൊടുത്തും സ്വന്തം പ്രവര്‍ത്തന ജീവിത സംഘടനാ ശൈലികള്‍ ഔചിത്യപൂര്‍വം തിരുത്തിയും വിപുല ശക്തിയായി വളരുക മാത്രമാണ് ഈ സങ്കീര്‍ണാവസ്ഥ മറികടക്കാനുള്ള പോംവഴി’ണെന്ന് ബേബി പറയുന്നു. ‘കേരളത്തില്‍ കൗശല പൂര്‍വമായ നീക്കങ്ങളിലൂടെ സാന്നിധ്യമറിയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവെച്ചുള്ള അവസരവാദരാഷ്ട്രീയം കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ട് ബി.ജെ.പി വളരുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന് സദൃശമായ സ്ഥിതി കേരളത്തിലും രൂപപ്പെടാന്‍ ഇടയാക്കുന്നു.
അനുസ്മരണക്കുറിപ്പില്‍ നല്ല അധ്യാപകന്‍ എന്നുമാത്രം പിണറായി വിജയന്‍ വിശേഷിപ്പിച്ച എം.എന്‍.വിജയനെ വിലയിരുത്തുന്നതില്‍ തുടങ്ങുന്നു വ്യത്യസ്തതകള്‍. സാഹിത്യ വിമര്‍ശകന്‍, ചിന്തകന്‍, പ്രഭാഷകന്‍, ഇടതുപക്ഷ സഹയാത്രികന്‍, വര്‍ഗീയ ശക്തികളുടെ അതിശക്തനായ വിമര്‍ശകന്‍, പു.ക.സ.യുടെ അധ്യക്ഷന്‍, ദേശാഭിമാനി വാരിക പത്രാധിപര്‍, മികച്ച അധ്യാപകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വിജയന്‍ മാഷ് നല്‍കിയ അമൂല്യസംഭാവനകളെ ആര്‍ക്ക് തമസ്‌കരിക്കാന്‍ കഴിയുമെന്നും അഭിമുഖത്തില്‍ എം എ ബേബി ചോദിക്കുന്നു.