ദീര്‍ഘകാലം പ്രതിപക്ഷ നേതാവായി തുടരട്ടെ’; ചെന്നിത്തലയ്ക്ക് എം.എ.ബേബിയുടെ ആശംസ

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ ആശംസ; ദീര്‍ഘകാലം പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന്. അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷം അധികാരത്തില്‍ എത്തുമെന്നും അപ്പോഴും ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്നുമായിരുന്നു എം.എ.ബേബിയുടെ വിശദീകരണം.

എന്നാല്‍ കൂടെയുണ്ടായിരുന്ന പുതുച്ചേരി നിയുക്ത മുഖ്യമന്ത്രി വി.നാരയണസ്വാമി ചെന്നിത്തലയെ സമാധാനിപ്പിച്ചു. ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ താന്‍ കേരളത്തില്‍ വന്ന് അദ്ദേഹത്തെ കാണുമെന്നായിരുന്നു നാരായണസ്വാമി പറഞ്ഞത്. എംഎ ബേബിയുടെ ഡല്‍ഹിയിലെ വസതിയില്‍ അദ്ദേഹത്തിന്റെ ആതിഥേയരായി എത്തിയതായിരുന്നു ഇരുവരും.

Top