ന്യൂഡല്‍ഹി: കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ നടി മധുര നായിക്. ‘നാഗിന്‍’ എന്ന ടെലിവിഷന്‍ പരമ്പയിലെ നടിയായ മധുര നായിക്, ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രവും അവര്‍ പങ്കുവച്ചു. ഇന്ത്യന്‍ വംശജയായ ജൂതയാണ് മധുര.
”എന്റെ കുടുംബം നേരിടുന്ന സങ്കടവും വികാരങ്ങളും വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇസ്രയേല്‍ വേദനയിലാണ്. ഹമാസിന്റെ രോഷത്തില്‍ തെരുവുകള്‍ തീയില്‍ കത്തുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ദുര്‍ബലരുമായവരെ ലക്ഷ്യം വയ്ക്കുന്നു” അവര്‍ പറഞ്ഞു.