ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. എന്നാല്‍ ഇവിടെയും കനത്ത പോരാട്ടമാണ്ഇപ്പോള്‍ നടക്കുന്നത്. മധ്യപ്രദേശില്‍ 110 സീറ്റ് വീതം ബിജെപിയും കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. മറ്റുള്ളവര്‍ 7 സീറ്റില്‍ ലീഡി ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് അവിടെ ആഘോഷം തുടങ്ങിയെങ്കിലും പുറത്തു വരുന്ന ഫലം ആശങ്കയുണ്ടാക്കുന്നതാണ്.
ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢിലെ ആദ്യ ഫലം പുറത്ത് വരുമ്പോള്‍ മേല്‍ക്കൈ ഉറപ്പിച്ച് കോണ്‍ഗ്രസ്. തുടര്‍ച്ചയായ നാലാം തവണയും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച ബി.ജെ.പിക്ക് ഒരു പ്രതീക്ഷക്കും വകയില്ലാതെ കോണ്‍ഗ്രസ് മുന്നേറുകയാണ്.
കോണ്‍ഗ്രസ് 56 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 28 സീറ്റില്‍ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവുമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുമായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ആദ്യ ഫല സൂചന അവര്‍ക്ക് ആശ്വാസമേകുന്നതാണ്.