മദ്രസ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് കൊണ്ടുവരാൻ നീക്കം

ഉത്തർപ്രദേശിൽ മദ്രസ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് കൊണ്ടുവരാൻ നീക്കം. നിലവിൽ ധരിക്കുന്ന പൈജാമക്കും കുർത്തിക്കും പകരം ഷർട്ടും പാന്റും കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ഉത്തർപ്രദേശിലെ മദ്രസകളിൽ എൻസിഇആർടി നിർദേശിക്കുന്ന പുസ്തകങ്ങൾ പഠിപ്പിക്കണമെന്ന ഉത്തരവിന് പിന്നാലെയാണ് യോഗി സർക്കാരിന്റെ അടുത്ത നീക്കം. മദ്രസ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് കൊണ്ടുവരാനാണ് നീക്കം. എന്നാൽ പുതിയ വസ്ത്രങ്ങൾ സർക്കാർ നൽകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

Top