
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളും അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗണ്‍സില്‍. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാപ്പ് പറയണം എന്നാണ് ആവശ്യം. കൂടുതല്‍ നടപടികള്‍ വേണ്ടെന്നും കൗണ്‍സിലില്‍ ധാരണയുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു.