മുംബൈ: പിന്നോക്ക സമുദായങ്ങളുടെ ക്ഷേമ ഫണ്ടില്‍ നിന്നും 150 കോടി അടിച്ചുമാറ്റിയതിയതിന് മഹാരാഷ്ട്രയിലെ എന്‍.സി.പി എം.എല്‍.എ അറസ്റ്റില്‍. സൊലാപൂര്‍ ജില്ലയിലെ മൊഹോല്‍ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ രമേശ് കദമിനെയാണ് സംസ്ഥാന സി.ഐ.ഡി വിഭാഗം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
കദമിനെ കോടതി അടുത്ത ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പിന്നാക്കക്കാരുടെ ഉന്നമനത്തിനായുള്ള അണ്ണാഭാഉ സാത്തെ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (എ.എസ്.ഡി.സി) ഫണ്ടില്‍നിന്ന് 150 കോടി രൂപ തന്റെ പേരിലുള്ള സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പുനടത്തിയെന്നാണ് കേസ്.
രമേശ് കദം എ.എസ്.ഡി.സി ചെയര്‍മാനായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്.പിന്നാക്ക സമുദായക്കാരുടെ ക്ഷേമത്തിനുള്ള ഫണ്ടാണ് വെട്ടിച്ചതെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈയിലെ ദഹിസര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞമാസം 19ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും അറസ്റ്റും. പുണെയിലെ പുണെഅഹ്മദ്‌നഗര്‍ റോഡില്‍നിന്ന് നാടകീയമായി പിടികൂടിയ രമേശ് കദമിനെ മുംബൈയിലത്തെിക്കുകയായിരുന്നു. മറ്റ് മൂന്നുപേരെക്കൂടി സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തു.