മുംബൈ: രാജ്യത്ത് കൊറോണ ഭീകരമാതാണ്ഡവം ആടുമ്പോഴും അതിലും വലിയ വെല്ലുവിളിയായി മഹാരാഷ്ട്ര സർക്കാർ .കൊറോണക്കൊപ്പം ഇരുട്ടടിയായി ഉദ്ധവിന്റെ നിയമസഭാംഗത്വവും അനിശ്ചിതത്വത്തിലായിരിക്കുകയാണ് .സകല കണക്ക് കൂട്ടലുകളും തെറ്റിച്ചാണ് ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം കൂടിയായ മഹാരാഷ്ട്രയിൽ രോഗം പടര്‍ന്ന് പിടിക്കുന്നത്. മുംബൈയിലെ സ്ഥിതി നാൾക്കുനാൾ വഷളാവുകയാണ്. ഉദ്ധവ് താക്കറെ രാജി വയ്‌ക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് തന്നെ വേണം പറയാൻ. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉദ്ധവിന് തിരിച്ചടിയായത്.
ഒന്ന് കൊറോണ വ്യാപനം, രണ്ട്, മുഖ്യമന്ത്രിക്ക് നിയമസഭാംഗമാകാനുള്ള വെല്ലുവിളി. നവംബര്‍ 28നാണ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, ആറ് മാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണമെന്നാണ് നിയമം. ഇതുപ്രകാരം മെയ് 24ന് ഈ സമയം അവസാനിക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് തെരഞ്ഞെടുപ്പുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.
അതേസമയം, ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാനുള്ള പ്രത്യേക അധികാരം മഹാരാഷ്ട്രയിലുണ്ട്. ഭരണപക്ഷത്തുള്ള എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയിലെത്തിയതിനെ തുടര്‍ന്നുണ്ടായ രണ്ട് ഒഴിവുകളാണ് കൗണ്‍സിലില്‍ ഇപ്പോഴുള്ളത്. എന്നാല്‍ ഒഴിവായ അംഗത്തിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പും നാമനിര്‍ദേശവും നടത്താന്‍ കഴിയുകയില്ല. കൗണ്‍സിലിലെ രണ്ട് ഒഴിവുകളുടേയും കാലാവധി ജൂണ്‍ 6 വരെയാണുള്ളത്. എന്നാൽ, താക്കറെയ്ക്കുള്ള സമയപരിധി മെയ് 24ന് അവസാനിക്കുകയും ചെയ്യും.രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളും, മരണവും റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. അധികാരത്തിൽ സഖ്യ സർക്കാർ ആണെന്നതും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഭരണ പരിചയം ഇല്ലാത്തതുമാണ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കഴിയാത്തതിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെട്ടുന്നത്. ഈ സാഹചര്യത്തിലാണ്