ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി !!ആയിരങ്ങൾ സാക്ഷിയായ താക്കറെ കുടുംബത്തിൽ നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തി

മുംബൈ :ഉദ്ധവ് താക്കറെ ഇനി മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി. മുംബൈയിലെ ദാദർ ശിവാജി പാർക്കിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനു പ്രവർത്തകരെ സാക്ഷി നിർത്തിയാണ് മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത് .എൻസിപി നേതാവ് അജിത് പവാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. താക്കറെ കുടുംബത്തിൽ നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ്. ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ സംയുക്തയോഗത്തിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉദ്ധവ് താക്കറെയുടെ പേര് നിർദേശിച്ചത് എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ്. കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ബാലാസാഹെബ് തോറാട്ട് അദ്ദേഹത്തെ പിന്താങ്ങി.

നേരത്തെ മഹാ വികാസ് അഘാഡിയുടെ പൊതുമിനിമം പ്രഖ്യാപിച്ചിരുന്നു . ‘മഹാ വികാസ് അഘാടി’ എന്ന് പേരിട്ടിരിക്കുന്ന ശിവസേന സഖ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൊതു മിനിമം പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.ഭരണഘടന അനുസരിച്ചുള്ള മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള പ്രശ്‌നങ്ങളും അവയുടെ അനന്തര ഫലങ്ങളും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുമെന്ന് ശിവസേന സഖ്യം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കാര്‍ഷിക മേഖല, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, നഗര വികസനം, ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ ന്യൂനതകളാണ് ആദ്യം പരിഹരിക്കുകയെന്ന് പൊതു മിനിമം പരിപാടിയുടെ പ്രകാശന വേളയില്‍ എന്‍സിപി നേതാക്കളായ നവാബ് മാലിക്കും ജയന്ത് പാട്ടീലും വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് ശിവസേന നേതാവായ ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. അതേസമയം, ശിവസേനയുടെ തീവ്ര ഹിന്ദുത്വ നിലപാടുകളും അയോദ്ധ്യ വിഷയത്തിലെ സമീപനവും മറച്ചുവെച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനമാണ് ശിവസേന സഖ്യം നടത്തിയത്.

∙ മഴക്കെടുതിയിൽ വിള നശിച്ചവർക്ക് അടിയന്തര സഹായം
∙ കാർഷിക കടം എഴുതിത്തള്ളാൻ അടിയന്തര നടപടി
∙ കർഷകർക്ക് വിള ഇൻഷുറൻസ്.
∙ കാർഷിക വിളകൾക്കു ന്യായ വില ഉറപ്പാക്കും.
∙ വരൾച്ചാ ബാധിത മേഖലയിൽ ജലസേചനത്തിനും ശുദ്ധജലം എത്തിക്കാനും നടപടി.
∙ സർക്കാർ ജോലികളിലെ ഒഴിവു നികത്തും
∙ വിദ്യാസമ്പന്നരായ തൊഴിൽരഹിതർക്ക് ഫെലോഷിപ്
∙ സർക്കാർ ജോലികളിൽ 80 ശതമാനം മഹാരാഷ്ട്ര സംവരണം.
വനിതകളുടെ സുരക്ഷ ഉറപ്പാക്കൽ പ്രഥമ പരിഗണന.∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം. നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും വർക്കിങ് വുമൺസ് ഹോസ്റ്റലുകൾ.∙ അങ്കണവാടികളിലെ സേവികമാരുടെ പ്രതിഫലം വർധിപ്പിക്കും.∙ വനിത സ്വയം സഹായ സംഘങ്ങൾ ശക്തിപ്പെടുത്തി വരുമാനം വർധിപ്പിക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ പദ്ധതികൾ നടപ്പിലാക്കും ∙ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ. റോഡ് വികസനത്തിന് സമഗ്ര പദ്ധതി. ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചേരിമേഖലകളിലെ അർഹരായവര്‍ക്ക് 500 ചതുരശ്ര അടിയിലുള്ള സൗജന്യവീട്.

Top